ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

Share News

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന ക്യാമ്പുകളുടെ സംഘടകനായിരുന്നു അദ്ദേഹം . ആശയങ്ങളിൽ ഇന്നൊവേഷൻ നടത്താൻ പഠിപ്പിച്ചത് ഈ പാതിരിയായിരുന്നു. ഹോസ്റ്റലിൽ എല്ലാ ഞായറാഴ്ച രാവിലെയും എന്തെങ്കിലും സാംസ്‌കാരിക പരിപാടി നിർബന്ധമായിരുന്നു. ഹോസ്റ്റലിലെ നൂറോളം പേരും മുറ അനുസരിച്ചു പങ്കെടുക്കണം. പ്രസംഗം, […]

Share News
Read More

ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Share News

എറണാകുളം -അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദ്ദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍ 11 വരെ ഞാറക്കലിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 11.15-ഓടുകൂടി പള്ളിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയോടുകൂടി […]

Share News
Read More

താന്തോന്നിത്തുരുത്തിൽ സഹായവുമായി സഹൃദയ

Share News

വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറി മുങ്ങിയ താന്തോന്നി തുരുത്ത് നിവാസികൾക്ക് സഹായവുമായി എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. വെള്ളം കയറി വ്യത്തിഹീനമായ വീടും പരിസരവും ശുചികരിക്കുന്നതിനായി ബക്കറ്റും ചൂലും ഉൾപ്പടെയുള്ള  ഉപകരണങ്ങൾ  63 കുടുംബങ്ങൾക്കും വിതരണം ചെയ്തു. ജിഡ ഓഫീസിൽ നടത്തിയ ലളിതമായ ചടങ്ങിൽ കണയന്നൂർ തഹസിൽദാർ ബീന പി.ആനന്ദ് ഉപകരണങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അഡ്വ. ജയകൃഷ്ണൻ, ലാൽ കുരിശിങ്കൽ, അനന്തു ഷാജി, ആഷ്ബിൻ, മാർട്ടിൻ എന്നിവർ പങ്കെടുത്തു. ജീസ് പി. പോൾ

Share News
Read More

ഭിന്നശേഷിക്കാരായ 103 വിദ്യാർത്ഥികൾക്ക് സഹൃദയ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വി ഗാർഡ് ഫൗണ്ടേഷൻറെ സഹകരണത്തോടെ മാനസിക,ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിലെ 10 സ്‌പെഷ്യൽ സ്‌കൂളുകളിൽനിന്നുള്ള  103  കുട്ടികൾക്ക്  ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എറണാകുളം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ കളക്ടർ എസ് . സുഹാസ് ഐ.എ .എസ്  നിർവഹിച്ചു. തൃക്കാക്കര സ്നേഹനിലയം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡിക്‌സി സ്മാർട്ട് ഫോൺ […]

Share News
Read More

വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ചേന്നോത്തിനുവേണ്ടി പ്രതേക കല്ലറ നിർമ്മിക്കും. -ഫാ. തോമസ് പെരേപ്പാടൻ.

Share News

തിങ്കളാഴ്ച ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി അർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റ (76) സംസ്കാര ശുശ്രുഷകൾ മാതൃഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേർത്തല കൊക്കമഗ ലം സെന്റ്. തോമസ് പള്ളിയിൽ നടക്കും..കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയമായ സേവനം കാഴ്ചവെച്ച ആർച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്‌ പിതാവിൻെറ, സംസ്കാര ശുശ്രുഷകൾക്കായി പ്രശസ്തമായ കൊക്കമംഗലംഇടവക ഒരുങ്ങുന്നുവെന്ന് വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു.ഭൗതികദേഹം എത്തുന്നതു […]

Share News
Read More

സഹൃദയ ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി.

Share News

എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, സേവ് എ ഫാമിലി പ്ലാൻ ഗോൾഡൻ ജൂബിലി ഭവനപദ്ധതിയുമായി സഹകരിച്ച് ഭവനരഹിതർക്കായി നിർമിച്ചു നൽകിയ 25 ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി.അതിരൂപതാ വികാരി ജനറൽ റവ.ഡോ.ജോസ് പുതിയേടത്ത് ഭവനങ്ങളുടെ താക്കോൽദാന കർമം നിർവഹിച്ചു. സാമ്പത്തിക സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ ഭവന രഹിതരായി കഴിയുന്നവരുൾപ്പടെയുള്ള പാവങ്ങളോട് ആവുന്ന വിധത്തിൽ നാം കരുണ കാണിക്കണമെന്ന സന്ദേശമാണ് സേവ് എ ഫാമിലി പദ്ധതിയിലൂടെ അതിന്റെ സ്ഥാപകനായ മോൺ. അഗസ്റ്റിൻ കണ്ടത്തിൽ നമുക്കു നൽകുന്നതെന്ന് […]

Share News
Read More

കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ വൈദികന് അവാർഡ്

Share News

ഈ കൊറോണക്കാലത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ലോകത്തെല്ലായിടത്തുമുള്ള മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കി കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികൻ, ഫാ.ജോസ് പുതുശ്ശേരി ക്ക് അവാർഡ്. ഓസ്ടിയയിൽ ഉപരിപഠനം നടത്തുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ.ജോസ് പുതുശ്ശേരി ചമ്പക്കര(പൂണിത്തുറ) സ്വദേശിയാണ്.ഈ കോവിഡ് കാലത്ത്,കേരള ചലച്ചിത്ര അക്കാദമി നടത്തിയ മറ്റൊരു സംരംഭമാണ് ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരം. ലോക്ഡൗൺ കാലത്ത് കലാകാരന്മാരുടെ സർഗാത്മകമായ ആവിഷ്കാരങ്ങൾക്ക് […]

Share News
Read More