ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

Share News

09/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

Share News
Read More

പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചു.

Share News

കൊല്ലം :ട്രാക്കും റെഡ്ക്രോസ് സൊസൈറ്റിയും സംയുക്തമായി കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. കരയുന്നവന്റെ കണ്ണീരൊപ്പുന്ന മലയാളിയുടെ ആർദ്രമായ മനസിന്റെ ഉദാഹരണമാണ് ട്രാക്കിന്റെയും റെഡ്ക്രോസ് സൊസൈറ്റിയുടെയും ഒരുമിച്ചുള്ള ഈ സംരംഭം കാണിച്ചു തരുന്നതെന്ന് മേയർ പറഞ്ഞു. കൊല്ലം കോര്പറേഷനിലുള്ളിലെ ആദ്യ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്ന ദിവസം തന്നെ കേരളത്തെയൊന്നാകെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചത് വഴി ഈ […]

Share News
Read More

അഭ്യൂഹങ്ങൾ ഷെയർ ചെയ്തു അനാവശ്യ ഭീതി സൃഷ്ടിക്കാതിരിക്കുക..

Share News

ഉത്തരവാദിത്തപ്പെട്ടവർ അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ട്..വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്.. കാഴ്ച്ച കാണാൻ ഓടിച്ചെല്ലാതിരിക്കുക, അധികൃതർ ഔദ്യോഗികമായി പുറത്തുവിടാത്തതൊന്നും പറഞ്ഞു പരത്താതിരിക്കുക.. Whatsapp റിപ്പോർട്ടേഴ്‌സ് തല്ക്കാലം ക്ഷമിക്കുക

Share News
Read More

കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പിനെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല.?

Share News

ഫാ.റോബിൻ പേണ്ടാനത്ത് കാലവർഷത്തിൻ്റെ കെടുതികൾക്കൊപ്പം നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് 125 വർഷം പഴക്കമേറിയ മുല്ലപ്പെരിയാർ ഡാം. കോവിഡിൻ്റെയും പ്രളയത്തിൻ്റെയും പേമാരിയുടെയും നിഴലിൽ കഴിയുന്ന നാം ഓരോ ദിവസവും തള്ളി നീക്കുന്നത് എത്ര തത്രപ്പെട്ടാണ്. നവ മാന്യമങ്ങളിലൂടെ വരുന്ന വാർത്തകൾ നമ്മെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പിനെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല എന്ന് ആദ്യമേ തന്നെ സൂചിപ്പിക്കട്ടെ. ഇന്ത്യയുടെ ഭൂമി ശാസ്ത്രമനുസരിച്ച് തമിഴ്നാട് ഉൾപ്പെടുന്ന ഡക്കാൻ പീട ഭുമിയിൽ ഇപ്പോൾ വേനൽക്കാലമാണ്. എത്ര വെള്ളം […]

Share News
Read More

തൃശൂർ മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

Share News

മഴക്കെടുതി മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചിലും സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവയാണ്. ഇവിടെ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. തലപ്പിളളി താലൂക്ക് : കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം കുന്നുംപുറം, പിഎംഎച്ച് ഗ്രാനൈറ്റ് ക്വാറിക്ക് സമീപമുളള പ്രദേശങ്ങൾ, വെസ്റ്റാർ ഓഡിറ്റോറിയം പാർക്കിങ് ഗ്രൗണ്ട്, പുറശ്ശേരി കോളനി, ചെമ്പികുന്ന് കോളനി, 10/17 കോളനി, മേലെമുറികുന്ന്, കാട്ടാളത്ത് കോളനി, വളളത്തോൾനഗർ, കോട്ടക്കുന്ന് കോളനി, പാറക്കുന്ന് കോളനി, ഉത്രാളിക്കാവ് ലക്ഷംവീടിന് പിൻവശം. മുകുന്ദപുരം താലൂക്ക് : […]

Share News
Read More

സംസ്ഥാനത്ത് ഇരട്ടദുരന്തം:ഒറ്റകെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അതുകൂടി കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. വിവരങ്ങള്‍ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ക്യാമ്ബ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായി പ്രോട്ടോകോള്‍ ഉണ്ടാക്കുകയും അനുയോജ്യമായ സ്ഥലങ്ങള്‍ നേരത്തെ കണ്ടെത്തുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണസേനയുടെ […]

Share News
Read More

പാലാ ബിഷപ്പ് ഹൗസ് ചുറ്റും വെള്ളത്തിൽ.

Share News

പാലാ രൂപതയുടെ ബിഷപ്പ് ഹൌസിന്റെ മുറ്റംവരെ മഴവെള്ളം നിറഞ്ഞു. ബിഷപ്പ് ഹൌസിലേക്കുള്ള പ്രവേശനംസാദ്ധ്യമല്ല. മാർ ജോസഫ് കല്ലറങ്ങാട്ടും, മാർ ജേക്കബ് മുരിക്കനും ക്യൂരിയയിലെ വൈദികരും സുരക്ഷിതരാണ്.പാലായിലും പരിസര പ്രദേശങ്ങളിലും പുഴകൾ നിറഞ്ഞ് വീടുകളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേടിടുന്നു. പാലാ രൂപതയുടെ നേതൃത്വത്തിൽ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു.

Share News
Read More

മുല്ലപെരിയാർ : ജലനിരപ്പ് പരമാവധി പരിധിയിലേക്ക്.

Share News

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് 133 അടി ഉയർന്നതായി ചുമതലയുള്ള അസിസ്റ്റന്റ് എൻജിനെയർ അറിയിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള പരമാവധി പരിധിയായ 142 അടിവരെ മാത്രമേ ഡാമിൽ ജലസംഭരണം പാടുള്ളു എന്ന് സുപ്രീം കോടതി വിധിയുള്ളതിനാൽ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി കളയുവാനുള്ള നടപടികൾ സ്വീകരിക്കണം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായാൽ വെള്ളം നിയന്ത്രണത്തോടെ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവിൽ 132 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപെരിയാറിന്റെ വൃഷ്ടി […]

Share News
Read More

മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share News

മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (08-08-2020) പാലക്കാട്, തൃശൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ റെഡ് അലർട്ടും, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രി

Share News
Read More

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

Share News

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം: 7.00 PM 07.08.2020 അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,ത്യശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. dated 07.08.2020 Time of issue 1900 HRS IST (Valid for next 3 hours): Moderate rainfall accompanied […]

Share News
Read More