കേരളത്തിൽ അതിശക്തമായ മഴയ് ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 8 ന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ അതിതീവ്ര (Extremely Heavy) മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിതീവ്ര മഴ. ഇത് വളരെ അപകടകരമായ അളവിലുള്ള മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകൾ. 2020 ഓഗസ്റ്റ് 4 : […]
Read Moreസംസ്ഥാനത്ത് കനത്ത മഴ:അണക്കെട്ടുകള്‍ ഷട്ടര്‍ ഉയര്‍ത്തുന്നു, ജാഗ്രതാ നിര്‍ദേശം
തൃശൂര്‍: സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് അട്ടപ്പാടി താവളം പാലത്തില്‍ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്ബതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രാവിലെ 7.20ന് ആണ് ഷട്ടര്‍ തുറന്നത്. നേരത്തെ ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റിലൂടെ ജലം തുറന്നുവിട്ടിരുന്നു. നിലവില്‍ രണ്ട് സ്ലൂയിസ് ഗേറ്റ് വഴിയാണ് ജലം […]
Read Moreസ്‌കൂള്‍ തുറക്കല്‍:സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.മാര്‍ച്ചിനു പകരം മെയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സെപ്റ്റംബറിൽ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു […]
Read Moreസ്വർണക്കടത്ത്:ജുഡിഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാര്‍മികത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വന്തം ഓഫീസിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സെക്രട്ടേറിയറ്റില്‍ വരെ എത്തിയെന്നും ഏത് നിമിഷവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്താമെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹഹക്കുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സോളാര്‍ കേസിലേതുപോലെ ജുഡീഷല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിതയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഇത്രയും കാലം മുഖ്യമന്ത്രിയുടെ കണ്ണും നാവുമായിരുന്ന […]
Read Moreനാണയം വിഴുങ്ങിയ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി:കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍
കൊച്ചി: നാണയം വിഴുങ്ങി മരിച്ച ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്ബലം നന്ദിനി-രാജു ദമ്ബതികളുടെ മകന് പൃഥ്വിരാജിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് രണ്ട് നാണയങ്ങള്‍. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും. മരണകാരണം വ്യക്തമാക്കാനാണ് ഇത്. വന്‍കുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് […]
Read Moreനവജാത ശിശുവിന്റെ മൃതദേഹം കായലില്‍
കോട്ടയം:വൈക്കത്തിന് സമീപമുള്ള ചെമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം വൈക്കം ചെമ്ബില്‍ കായലില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read Moreന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ അഭിമാനനേട്ടവുമായി മൂത്തോൻ:സ്വന്തമാക്കിയത് മികച്ച നടനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അഭിമാന നേട്ടമുവമായി മൂത്തോന്‍. മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ഗീതു മോഹന്‍ദാസിന്റെ ചിത്രം സ്വന്തമാക്കിയത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. കൂടാതെ, മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തില്‍ തന്നെ ലഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഓണ്‍ലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖര്‍’ എന്ന […]
Read Moreകോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി
കൊച്ചി: കേരളത്തില്‍ കോവിഡ് സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി ഹൈക്കോടതി . ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. തുടർച്ചയായ വിവാദങ്ങളെ തുടർന്ന് സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാന വ്യകപകമായി വർധിച്ചിരുന്നു.ഇതിനെത്തുടർന്ന് കൂടുതല്‍ ആളുകള്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും ലാത്തി ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ കടന്നപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്.
Read More