മന്ത്രിമാർ പഠനക്ലാസ്സുകളിലാണ്: എന്തിന്? എങ്ങനെ? ആരിൽനിന്ന്?

Share News

മന്ത്രിമാർ പഠനക്ലാസ്സുകളിലാണ്: എന്തിന്? എങ്ങനെ? ആരിൽനിന്ന്? കോഴിക്കോട് ഐ.ഐ.എമ്മിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒത്തുചേർന്ന് നടത്തുന്ന ‘റീ ഇമാജിനിങ് കേരളം’ (Reimagining Keralam) എന്ന ദ്വിദിന പ്രത്യേക പരിശീലന പരിപാടി കേരളത്തിന്റെ ഭരണചരിത്രത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ ഭരണനേതൃത്വം, കാലാവസ്ഥാ പ്രതിരോധം, ദുരന്തനിവാരണം, ധനകാര്യ നവീകരണം, പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളും സാധ്യതകളും തുടങ്ങി നിരവധി വിഷയങ്ങളിൽ വിദേശ സർവകലാശാലകളിലേതടക്കമുള്ള പ്രഗത്ഭർ ഇവിടെ ആശയങ്ങൾ പങ്കുവെക്കുന്നു. ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുകയെന്ന വലിയ ലക്ഷ്യത്തോടെ, […]

Share News
Read More

പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്‌സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് […]

Share News
Read More

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കും, മന്ത്രിസഭാ തീരുമാനങ്ങൾ അറിയാം

Share News

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് […]

Share News
Read More