ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം,മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത കഥാകാരിയ്ക്ക് പ്രണാമം.
പാർവ്വതി പി ചന്ദ്രൻ ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം(മെയ് 31).സ്നേഹത്തിന് പുതിയ നിറങ്ങളും അർത്ഥവും നൽകിയ കഥാകാരി. മാധവിക്കുട്ടിയുടെ സ്ത്രീയ്ക്ക് ജീവിതം സ്നേഹത്തിന് വേണ്ടിയുള്ള ബലിയർപ്പിക്കലായിരുന്നു.കൊള്ളരുതാത്തവർ എന്ന് സമൂഹം മുദ്ര കുത്തുന്നവരിലേയും നന്മയെ ഉണർത്തുവാൻ ശ്രമിച്ച എഴുത്തുകാരി.ഓരോ വായനയിലും മനസ്സിനെ വിശുദ്ധമാക്കി തീർക്കുന്ന അനുഭവങ്ങൾ ആണ് എനിക്ക് മാധവിക്കുട്ടിയുടെ കഥകൾ. വീണ്ടും വീണ്ടും വായിക്കുവാൻ ഇഷ്ടപ്പെടുന്നതും മാധവിക്കുട്ടിയുടെ കഥകൾ ആണ്.വക്കീലമ്മാവനും തോണികളും രാജവീഥികളും രാജാവിന്റെ പ്രേമഭാജനവും അരുണയുടെ സൽക്കാരവും നുണകളും നരിച്ചീറുകൾ പറക്കുമ്പോളും എല്ലാം അങ്ങനെ എത്രയോ […]
Read More