അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….!

Share News

അരിക്കൊമ്പനുംഅട്ടപ്പാടിയിലെ മധുവും….! അരിക്കൊമ്പന് പ്രശ്നം വിശപ്പാണ് … മധുവിൻ്റെ പ്രശ്നവും വിശപ്പായിരുന്നു… അരിക്കൊമ്പന് വേണ്ടത് അരിയായിരുന്നു… മധുവിന് വേണ്ടതും അരിയായിരുന്നു.. അരിക്കൊമ്പൻ കഴിയുന്നത് കാട്ടിലാണ്… .മധു കഴിഞ്ഞിരുന്നതും കാട്ടിലാണ്… ഇടയ്ക്കിടെ അരിക്കൊമ്പൻ നാട്ടിലേക്ക് എത്തുമായിരുന്നു…. ഇടയ്ക്കിടെ മധുവും നാട്ടിലേക്ക് വരുമായിരുന്നു.. സഹ്യൻ്റെ പുത്രനാണ് അരിക്കൊമ്പനത്രെ!സഹ്യൻ്റെ പുത്രനായിരുന്നു മധുവും !അരിക്കൊമ്പന് ഒരു ദുരന്തഭൂതകാലമുണ്ട് . മധുവിനും ഉണ്ടായിരുന്നു ഒരു ദുരിത ഭൂതകാലം… പ്രകൃതിയിൽ ആശ്രയിച്ചാണ് അരിക്കൊമ്പൻ വസിക്കുന്നത്…. പ്രകൃതിയെ ആശ്രയിച്ചാണ് മധുവും വസിച്ചിരുന്നത്…. ഒറ്റയ്ക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതേറെയും… ഒറ്റയ്ക്കാണ് […]

Share News
Read More

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ.

Share News

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്. മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ […]

Share News
Read More

രാഷ്ട്രീയ വാർപ്പുമാതൃകകൾ അന്ധമായി പിന്തുടരുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്.

Share News

രാഷ്ട്രീയ നേതാക്കളും പാർട്ടികളും എല്ലാവിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറണം. എല്ലാ മത സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാൻ രാഷ്ട്രീയപ്പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും കഴിയണം. അതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം. സാംസ്‌കാരിക, ധാർമിക വിഷയങ്ങളിൽ, ജനസംഖ്യനോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയക്കാർ, മതരാഷ്ട്രവാദികളെക്കാൾ, ജനാധിപത്യ വിരുദ്ധരും കപട മതേതരവാദികളുമാണ് എന്നു പറയാതെ വയ്യ. മത – സമുദായ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ഇന്നു നാടിന്റെ ആവശ്യം. ഉത്തരവാദിത്തമുള്ള ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും, എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുകയും അതേസമയം, വിമർശിക്കേണ്ട വിഷയങ്ങളിൽ […]

Share News
Read More

ചാനലുകളുടെ മയക്ക് വെടിപൊട്ടുമോ ? |ഇതൊരു ആന തമാശയാകുമോ?

Share News

അരികൊമ്പനെ മയക്കുവെടി വെക്കുംമുമ്പ് കേരളത്തിലെ പ്രേക്ഷകരെ വെടിവെക്കാതെ തന്നെ മയക്കികഴിഞ്ഞു. എല്ലാ ചാനലുകളുടെയും പ്രധാന ചാനൽ റിപ്പോർട്ടർമാർ സിങ്കുകണ്ടത് ഉണ്ട്. അവരുടെ തത്സമയ അവതരണം തുടരുന്നു. മയക്കുവെടി വെക്കുന്ന ഡോക്ടറും സംഘവും , വനപാലകരും സൂപ്പർ സ്റ്റാറുകളാണ്. പടക്കം പൊട്ടിച്ച് അരികൊമ്പനെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്നു. ആനയുടെ മനസ്സിലെ ചിന്ത കൾ എന്തെല്ലാം?-ഒരു അവതാരകാൻ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം നൽകുവാൻ ലേഖകൻ ശ്രദ്ധിച്ചു. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാ​ഗത്ത് ആനയെ […]

Share News
Read More

ഡോ. യൂജിൻ പീറ്റർ

Share News

എനിക്ക് കൂടെപിറപ്പായി ഒരാളേ ഉള്ളൂ – യൂജിൻ പീറ്റർ. പരിശ്രമശാലിയാണ്. പത്താം ക്ലാസ്സിൽ മുപ്പത്തേഴാം റാങ്ക് ഉണ്ടായിരുന്നു. ബി. ടെക്. (ഇലക്ട്രിക്കൽ) കോഴ്സിന് മെറിറ്റിൽ പ്രവേശനം നേടി (എം. എ. കോളേജ്, കോതമംഗലം). പിന്നീട് പവർ ഇലക്ട്രോണിക്സിൽ എം. ടെക്. നേടി (ഗവ. എഞ്ചീനീയറിംഗ് കോളേജ്, തൃശൂർ). വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി 12 വർഷത്തെ അധ്യാപന പരിചയവുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവളുടെ പി എച്ച്. ഡി. ഓപ്പൺ വൈവയായിരുന്നു. എ പി ജെ അബ്ദുൾ […]

Share News
Read More

നവാബ് രാജേന്ദ്രൻ. |ആളേക്കൂട്ടി സമരങ്ങൾ സംഘടിപ്പിക്കാതെ, പത്രസമ്മേളനത്തിൽ വെളിപ്പെടുത്തലുകൾ നടത്തി ആളാകാൻ നോക്കാതെ അഴിമതിക്കും അനീതിക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഒരു യത്ഥാർഥ സാമൂഹ്യസേവകൻ.

Share News

നവാബ് രാജേന്ദ്രൻ. ആളേക്കൂട്ടി സമരങ്ങൾ സംഘടിപ്പിക്കാതെ, പത്രസമ്മേളനത്തിൽ വെളിപ്പെടുത്തലുകൾ നടത്തി ആളാകാൻ നോക്കാതെ അഴിമതിക്കും അനീതിക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഒരു യത്ഥാർഥ സാമൂഹ്യസേവകൻ. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ! വെറുതേ ആശിച്ചുപോകുന്നു. എറണാകുളത്തെ സ്ഥിരം കാഴ്ചയായിരുന്നുമുട്ടോളമെത്തുന്ന മുഷിഞ്ഞ കാവിജുബ്ബയും കാവിമുണ്ടുമുടുത്ത്, തോളിൽ ഒരു തുണിസഞ്ചിയുമായി ഏകനായി നടന്നു നീങ്ങുന്ന ഒരു കൃശഗാത്രൻ.കട്ടിഫ്രെയിമുളള വലിയ കണ്ണടയും വെട്ടിയൊതുക്കാത്ത താടിയും മുടിയുമൊക്കെ കൂടി ആകപ്പാടെ ഒരു കോലംകെട്ട രൂപം. ചിലപ്പോൾ അദ്ദേഹത്തെ കാണുക ആരുടേയെങ്കിലും സ്കൂട്ടറിനു പിന്നിലിരുന്ന് ഷണ്മുഖം റോഡിലൂടെ […]

Share News
Read More

“അരിക്കൊമ്പനെ കണ്ടെത്തി|പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് തുടങ്ങും, നാളെയും നിരോധനാജ്ഞ”..|മാധ്യമങ്ങൾ ഒപ്പമുണ്ട്

Share News

അരിക്കൊമ്പൻ മുഴുവൻ മലയാള മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു .മറ്റെല്ലാ പൊതുവിഷയങ്ങളും മാറ്റിവെച് “അരിക്കൊമ്പൻ “-വിശേഷങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്നു . വാർത്താ ദാരിദ്രം അല്ലെന്ന് വ്യക്തം . അരിക്കൊമ്പനെക്കുറിച്ചു വിലയിരുത്തൽ നടത്തിയാൽ എല്ലാ പാർട്ടികളും മുന്നണികളും സമുദായങ്ങളും യാതൊരുവിധ എതിർപ്പുകളും ഉണ്ടാക്കില്ല . ആനക്കാര്യം പറയുമ്പോൾ ,ചാനലുകളുടെ പരസ്യ വരുമാനത്തിന് കുറവുവരുകയുമില്ല . തൊടുപുഴ: രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ അരിക്കൊമ്ബനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്ബനുള്ളത്. നാളെ ആനയെ ഓടിച്ച്‌ […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

Share News

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന ക്യാമ്പുകളുടെ സംഘടകനായിരുന്നു അദ്ദേഹം . ആശയങ്ങളിൽ ഇന്നൊവേഷൻ നടത്താൻ പഠിപ്പിച്ചത് ഈ പാതിരിയായിരുന്നു. ഹോസ്റ്റലിൽ എല്ലാ ഞായറാഴ്ച രാവിലെയും എന്തെങ്കിലും സാംസ്‌കാരിക പരിപാടി നിർബന്ധമായിരുന്നു. ഹോസ്റ്റലിലെ നൂറോളം പേരും മുറ അനുസരിച്ചു പങ്കെടുക്കണം. പ്രസംഗം, […]

Share News
Read More

മാധ്യമങ്ങൾ പഠിക്കുന്നുണ്ട്. എത്ര നല്ല സംസ്കാരമാണ്

Share News

കോഴിക്കോട് ടൗണ്‍ ഹാളിന് പുറത്ത് പോഡിയവും മൈക്കുകളും നിരത്തി, മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രമുഖര്‍ക്ക്, മാധ്യമങ്ങളോട് പ്രതികരിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുത്ത സര്‍വ്വര്‍ക്കും നന്ദി. മരണങ്ങള്‍ സൃഷ്ടിക്കുന്ന അപാരശൂന്യതയ്ക്ക് മുന്നില്‍ തളര്‍ന്ന് നില്‍ക്കുന്ന മനുഷ്യര്‍, അവര്‍ പ്രശസ്തരാണ് എന്നുള്ളത് കൊണ്ട്, ക്യാമറയ്ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍കേണ്ട കാര്യമില്ല. (ചിത്രം ഷിദയുടെ Shida Jagath വാളില്‍ നിന്ന്) കുറച്ച് കാലത്തിന് ശേഷമാണ് റ്റി.വി വാര്‍ത്തകള്‍ മാറി മാറി കണ്ടത്. വീട്ടിലും ടൗണ്‍ഹാളിലുമെല്ലാം എത്തിച്ചേര്‍ന്ന […]

Share News
Read More