ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരും; രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്‌സ് ക്യാംപെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളപ്പിറവി ദിനത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ ചങ്ങലയോടെ ലഹരിക്കെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നു […]
Read Moreകൈരളിക്ക്…..”എന്റെ മലയാളം” ഗാനാവിഷ്കാരം…|ഗാനത്തിൻറെ രചനയും നിർമ്മാണവും ഫാ. ജോയി ചെഞ്ചേരിൽ
അഭിമാനപൂർവ്വം കൈരളിക്ക്…..“എന്റെ മലയാളം” ഗാനാവിഷ്കാരം…കേരളത്തിന്റെ പച്ചപ്പും, മനോഹാരിതയും, കഥകളിയും വള്ളംകളിയും അങ്ങനെ അതിമനോഹരമായ ദൃശ്യാവിഷ്കാരമാണ് ഈ Video Song ൽ ഉൾകൊള്ളിച്ചിരിക്കുന്നത്….. ഗാനത്തിൻറെ രചനയും നിർമ്മാണവും ഫാ. ജോയി ചെഞ്ചേരിൽസംഗീതം : വി.കെ. വിജയൻആലാപനം : ജോസ് സാഗർസംഗീത സംവിധാനം : മനോജ് കറുകച്ചാൽശബ്ദമിശ്രണം : ജോയി അമലചിത്രീകരണവും പരസ്യകലയും : സെബിൻ തെക്കാത്ത്Fr Joy Chencheril MCBS YouTube Channel ൽ റിലീസ് ചെയ്തിരിക്കുന്നു…..
Read Moreഎഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതുവിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി. കഥ, നോവല്‍ വിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള സേതു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വിരമിച്ച സേതു പിന്നീട് നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. പാണ്ഡവപുരം, മറുപിറവി, വനവാസം, കൈയൊപ്പുകളും കൈവഴികളും, തിങ്കളാഴ്ചളിലെ ആകാശം, പാമ്ബും കോണിയും […]
Read Moreലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ .| Yes 2 Life, No 2 Drugs കാമ്പയിൻ |കെ സി ബി സി പ്രോലൈഫ് സമിതി
ലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ . തൃശൂർ :കേരളത്തിൽയുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു പയോഗത്തിനെതിരെകെ സി ബി സി പ്രോലൈഫ് സമിതി തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച Yes 2 Life, No 2 Drugs എന്ന കാമ്പയിൻ പ്രോഗ്രാമിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവേ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വ്യക്തമാക്കി. തൃശൂർ എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കെഎസ് സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .കെ സിബിസി […]
Read More‘പ്രീതി വ്യക്തിപരമല്ല’: ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്’: ഹൈക്കോടതി
കൊച്ചി: ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും, കേരള സര്‍വകലാശാലാ സെനറ്റ് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. ബോധപൂര്‍വമായ നിയമ ലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും കോടതി പറഞ്ഞു. വിസിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിശ്ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. വിസി ഇല്ലാതെ സര്‍വകലാശാല എങ്ങനെ […]
Read Moreനമ്മുടെ മുഖവും പതിയട്ടെ!|കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.
കേരളപ്പിറവി ദിന ആശംസകൾ. കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം. നമ്മുടെ നാടിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ഈ പോരാട്ടം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തേ മതിയാകൂ. കാരണം, അത്രമേൽ രൂക്ഷവും വ്യാപകവുമാണ് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരിയുടെ വേരുകൾ. ഈ വിപത്തിനെതിരായ പോരാട്ടത്തിൽ, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിഭവങ്ങളുമായാണ് നവംബർ ഒന്നിലെ മലയാള മനോരമ ദിനപത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എല്ലാ വായനക്കാർക്കും […]
Read Moreപെന്‍ഷന്‍ പ്രായം അറുപതാക്കി; ധനവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം അറുപതായി ഏകീകരിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പൊതുമേഖ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പെന്‍ഷന്‍ പ്രായമാണ് നിലനില്‍ക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെ പെന്‍ഷന്‍ പ്രായം ഏകീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. അതേസമയം, പെന്‍ഷന്‍ […]
Read More