എന്നെ ശകാരിച്ചും പ്രോത്സാഹിപ്പിച്ചും നേതൃനിരയിലേക്ക് കൊണ്ട് വന്നത് വയലാർജി ആയിരുന്നു.|മാത്യു കുഴൽനാടൻ

Share News

കെഎസ്‌യു.. എന്നെ ഞാനാക്കിയ പ്രസ്ഥാനം.. വെറുതെ ആലങ്കാരികമായി പറഞ്ഞതല്ല. അക്ഷരാർത്ഥത്തിൽ സത്യമാണ്.. കോതമംഗലം, എം എ കോളേജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ ഒരു സാധാരണ കെഎസ്‌യു പ്രവർത്തകൻ മാത്രമായിരുന്നു ഞാൻ. പിന്നീട് തിരുവനന്തപുരം ഗവ: ലോ കോളേജിൽ ചേർന്ന ആദ്യദിനം തന്നെ കെഎസ്‌യു വിന്റെ നേതാക്കൾക്കൊപ്പം കൂടി. ഒന്നാംവർഷ ക്ലാസ്സിൽ നിന്നും ഞാനും നിയാസും മാത്രമാണ് ആദ്യദിനം തന്നെ കെഎസ്‌യു ആണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് ലോ കോളേജിന്റെ അന്നത്തെ സാഹചര്യത്തിൽ ഐതിസാഹസികത ആയിരുന്നു. അന്നുമുതൽ എസ്എഫ്ഐ […]

Share News
Read More

ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി: ജുവലറി, തുണിക്കടകള്‍ രണ്ടുദിവസം തുറക്കാം, ബാങ്കുകള്‍ അഞ്ചുമണിവരെ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം.അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. […]

Share News
Read More

ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയം: യാക്കോബായ സഭ

Share News

പുത്തൻകുരിശ്: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നീതിപരവും കാലങ്ങളായി കേരളത്തിലെ സഭകൾ ആവശ്യപ്പെട്ടു വരുന്നതുമാണെന്നും യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. ദീർഘകാലമായി കേരളാ കൗൺസിൽ ഓഫ് ചർച്ചസ്സും കെ.സി.ബി.സി. ഉൾപ്പെടെയുള്ള മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളും വിവിധ തലങ്ങളിൽ ഉയർത്തിവരുന്ന ആവശ്യമാണിത്. മത്സര പരീക്ഷകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായുള്ള കേന്ദ്രങ്ങളിൽ ക്രൈസ്തവ വിഭാഗത്തിനു മതിയായ പങ്കാളിത്തം നൽകുന്നില്ല. ഇതുൾപ്പെടെ ക്രൈസ്തവ സമൂഹം ഉന്നയിച്ചു […]

Share News
Read More

ഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും| മുൻ മന്ത്രി കെ ടി ജലീൽ

Share News

മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിൻെറ നയവും നിലപാടുകളും വ്യക്തമാക്കുന്നു . പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് […]

Share News
Read More

സിഎഎ ഉടന്‍ നടപ്പാകും: വിജ്ഞാപനമിറക്കി ആഭ്യന്തരമന്ത്രാലയം

Share News

ന്യൂഡല്‍ഹി: 2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി (സിഎഎ) ഉടന്‍ നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. ഇതിനുമുന്നോടിയായി രാജ്യത്തെ മുസ്​ലിം ഇതര അഭയാര്‍ഥികളില്‍ നിന്ന്​ പൗരത്വത്തിന്​ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല. മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വത്തിനായി […]

Share News
Read More

പൊതിച്ചോറിൽഒളിപ്പിച്ചകരുതൽ|കരുണയുടെ കരുതലായിരുന്നു അത്…..

Share News

ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു വച്ച കാരുണ്യത്തിന്റെ കരുതൽ…. . പതിവു പോലെ കാലടി പോലീസ് പട്ടണത്തിലെ നിർധനർക്ക് ഉച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആയിരത്തിലേറെ പൊതികൾ …! പലയിടങ്ങളിൽ നിന്നും ശേഖരിച്ചതായിരുന്നു അവ.ഭക്ഷണം കഴിക്കാൻ പൊതിതുറന്ന ചിലർ അത്ഭുതം കൊണ്ടു. ചോറിൻെറ കൂടെ പ്രത്യേകം പൊതിഞ്ഞ് നൂറിന്റേയും , ഇരുന്നൂറിന്റേയും നോട്ടുകൾ… സുരക്ഷിതമായിരിക്കണമെന്നും, പ്രാർത്ഥന കൂടെയുണ്ടെന്നും കാണിച്ച് ഒരു കത്തും. ചിലർ സംഭവം സോഷ്യൽ മീഡിയായിൽ പങ്കു വച്ചു. മറ്റു ചിലർ സ്റ്റേഷനിലേക്ക് വിളിച്ച് നന്ദി അറിയിച്ചു. ഈ […]

Share News
Read More

ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ എല്ലാവർക്കും തുല്യത നൽകണമെന്നും,80:20 അനുപാതത്തിൽ അത് വിതരണം ചെയ്തു വരുന്ന കേരള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ഡി വിഷൻ ബഞ്ച് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതു് എല്ലാ കേരളീയരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. |മിസോറാം ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള

Share News

80:20 അനുപാതം കോടതി വിധിയുടെ പൊരുൾ എല്ലാവരും ഉൾക്കൊള്ളണം. ബഹു.മിസോറാം ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ളക്ക് വേണ്ടി പുറപ്പെടുവിക്കുന്ന പ്രസ്താവന: ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ എല്ലാവർക്കും തുല്യത നൽകണമെന്നും,80:20 അനുപാതത്തിൽ അത് വിതരണം ചെയ്തു വരുന്ന കേരള സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ഡി വിഷൻ ബഞ്ച് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയതു് എല്ലാ കേരളീയരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. വിവേചന രഹിതമായി തുല്യതയോടെ ക്ഷേമ കാര്യങ്ങൾ നടപ്പാക്കണമെന്ന ഭരണഘടനാ കല്പനയുടെ വിജയമാണിത്. തുറന്ന മനസ്സോടെ സൗഹാർദ്ദ അന്തരീക്ഷം […]

Share News
Read More

ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധി ന്യായത്തില്‍ കുറിച്ചിരിക്കുന്നതും. […]

Share News
Read More

ലക്ഷദ്വീപിൽ സംരക്ഷിക്കപ്പെടേണ്ടതെന്ത്? |ആരാധനാലയത്തിൽ മണിയടിക്കാനോ പ്രദക്ഷിണം നടത്താനോ മൈക്ക് ഉപയോഗിക്കാനോ അനുവാദമില്ലാത്ത പ്രദേശങ്ങൾ കേരളത്തിൽ ഇന്നും നിലവിലുണ്ട്.|

Share News

ലക്ഷദ്വീപിൽ സംരക്ഷിക്കപ്പെടേണ്ടതെന്ത്? ഭൂമിശാസ്ത്രപരമായി ഏറെ സവിശേഷതകളുള്ളതും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽനിന്ന് അകന്നു സ്ഥിതിചെയ്യുന്നതുമായ ലക്ഷദ്വീപ്, ഭരണപരമായി ഇന്ത്യയുടെ ഭാഗമാണ്. സാംസ്കാരികമായി കേരളവുമായി, പ്രത്യേകിച്ച് മലബാറുമായാണ് ലക്ഷദ്വീപിന്‌ കൂടുതൽ ബന്ധമുള്ളത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ലക്ഷദ്വീപിൽ ഏതാണ്ട് 97% ൽ അധികവും ഇസ്ലാം മത വിശ്വാസികളാണ്. അവരുടെ വിശ്വാസവും സാംസ്‌കാരിക തനിമയും ആധുനിക ലോകത്തിനു ചേർന്നവിധം സംരക്ഷിക്കപ്പെടേണ്ടതും, പരിരക്ഷിക്കപ്പെടേണ്ടതുമാണ്. ലക്ഷദ്വീപ് സമൂഹങ്ങളുടെ, ഭൂമിശാസ്ത്രപരമായ സവിഷേതകളും, പരിസ്ഥിതിയും, സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പരിഷ്കരണ, വികസന പരിപാടികളാണ് അവിടെ നടപ്പാക്കേണ്ടത്. മാറ്റം അടിച്ചേൽപ്പിക്കപ്പെടുന്നു […]

Share News
Read More

ന്യൂനപക്ഷ അനുപാത വിവേചനം: ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

Share News

കൊച്ചി: ന്യൂനപക്ഷ അനുപാത വിവേചനത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാലക്കാട് രൂപതാംഗമായ അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹര്‍ജ്ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒട്ടേറെ കാര്യങ്ങള്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നതടക്കം നിരവധി കാര്യങ്ങളാണ് 31 പേജുള്ള ഹൈക്കോടതി വിധിയില്‍ ഉള്ളത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു […]

Share News
Read More