കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍
മലപ്പുറം ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍ രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവും ജില്ലാ […]
Read Moreമത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി
മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന് ആവശ്യമായ മുഴുവൻ മത്സ്യവിത്തുകളും സംസ്ഥാനത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴിൽസാധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ […]
Read Moreഅനുഗ്രഹിക്കപ്പെട്ട ഒരു കുടുംബ ജീവിതം തന്ന ദൈവത്തെ മഹത്വപ്പെടുത്തുന്നു. സ്തുതിക്കുന്നു
പത്തനംതിട്ട കാഞ്ഞിരക്കാട്ട് പരേതരായ കുഞ്ഞൂഞ്ഞിൻ്റെയും, എലിസബത്തിൻ്റെയും മകൾ ഡെയ്സിയെയും പഴന്തോട്ടം കുരുവിച്ചിറങ്ങര പരേതനായ വർഗീസിൻ്റെയും ശോശാമ്മയുടെയും മകൻ പോൾ വർഗീസിനെയും ദൈവം കൂട്ടിയോജിപ്പിച്ചിട്ട് ഇന്ന് 34 വർഷം തികഞ്ഞു. ഞങ്ങൾക്ക് അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം തന്നതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. സ്തുതിക്കുന്നു Paul Varghese
Read Moreനൂറ്റി രണ്ടാം പിറന്നാൾ നിറവിൽ ജനപ്രിയ നേതാവ് കെ.ആർ.ഗൗരിയമ്മ.
നൂറ്റി രണ്ടാം പിറന്നാൾ നിറവിൽ ജനപ്രിയ നേതാവ് കെ.ആർ.ഗൗരിയമ്മ.”കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരിയമ്മ ഭരിച്ചിടും “കഴിഞ്ഞ ഒരു കാലഘട്ടത്തിൽ കേരളം കേട്ട ആവേശകരമായ മുദ്രാവാക്യമായിരുന്നു ഇത് .2001 ലെ എ. കെ ആൻ്റണി മന്ത്രിസഭയിൽ ഗൗരിയമ്മയോടൊപ്പം പ്രവർത്തിക്കുവാൻ എനിക്കു കഴിഞ്ഞിട്ടുണ്ട് -മുൻ മന്ത്രി പ്രൊഫ കെ വി തോമസ് പറഞ്ഞു . .വളരെ വർഷക്കാലം അരൂർ മണ്ഡലത്തെ പ്രതിനിധികരിച്ച ഗൗരിയമ്മയും തൊട്ടടുത്ത ഗ്രാമവാസി എന്ന നിലയിൽ കുമ്പളങ്ങിക്കാരനായ ഞാനും അടുത്ത ബന്ധം പുലർത്തിയിരുന്നു. ജനങ്ങളോടൊപ്പം ജീവിച്ച് […]
Read Moreഇന്ന് 193 പേര്‍ക്ക് കോവിഡ്; 167 പേര്‍ക്ക് രോഗമുക്തി, 35 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
ചികിത്സയിലുള്ളത് 2252 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3341 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 35 പേർക്കും ( ഒരാള്‍ മരണമടഞ്ഞു) , പത്തനംതിട്ട ജില്ലയിൽ നിന്നും 26 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 25 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്ന് 15 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നും 14 പേർക്കും, കൊല്ലം, […]
Read Moreപിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളില്‍ നാളെ മുതല്‍ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങള്‍ മാറ്റിവെച്ചു. നാളെ മുതല്‍ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റി വച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്.
Read Moreട്രിപ്പിള്‍ ലോക്ക്ഡൗണ്‍:മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 -ന് നടക്കും.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിതായത്. ലോക്ക്ഡൗണ്‍ മൂലം മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വൈകിട്ട് 6 -ന് നടത്തുന്നത് . Related Linksമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 06 07 2020https://nammudenaadu.com/covid-press-meet-06-07-2020/
Read Moreഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷ് ?
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്തിയതിന്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയെന്ന് കസ്റ്റംസ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ സ്വപ്‌ന സുരേഷിനെയാണ് മുഖ്യ ആസൂത്രകയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്‌ന സുരേഷും നേരത്തെ […]
Read More