രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Share News

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് […]

Share News
Read More

പെട്രോള്‍ വില കുറക്കാത്തത് ജനദ്രോഹം: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എക്‌സൈസ് നികുതി അല്പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില ഉയര്‍ന്നു നില്ക്കുന്നു. ഇതു വലിയ ജനദ്രോഹം തന്നെയാണ്. കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കി. ദേശീയ പാതകള്‍ […]

Share News
Read More

ഒരു കോടി സ്ത്രീകള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം: ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1,10,055 കോടി രൂപ

Share News

ന്യൂഡല്‍ഹി: ദൗരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരു കോടി സ്ത്രീകള്‍ക്ക് കൂടി ഉജ്ജ്വല യോചന പ്രകാരം പാചകവാതകം സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. . വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം കൊണ്ട് 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1,10,055 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 1,07,100 കോടി രൂപയും മൂലധനചെലവിനാണ് നീക്കിവെച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ […]

Share News
Read More

”ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തെ പി​ടി​ച്ചു നി​ര്‍​ത്തി”: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളും നേ​ട്ട​ങ്ങ​ളും എണ്ണി എണ്ണി പറഞ്ഞ്‌ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ​വ​ത​ര​ണം. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തെ പി​ടി​ച്ചു നി​ര്‍​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് സ​മ്ബ​ദ് വ്യ​വ​സ്ഥ നേ​രി​ട്ട​ത് മു​ന്‍​പെ​ങ്ങു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ്. ഇ​തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​ന്‍ ആ​ത്മ നി​ര്‍​ഭ​ര്‍ ഭാ​ര​ത് സ​ഹാ​യി​ച്ചു. ജി​ഡി​പി​യു​ടെ 13 ശ​ത​മാ​നം ചെ​ല​വി​ട്ട് മൂ​ന്ന് ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജു​ക​ളാണ് അ​വ​ത​രി​പ്പി​ച്ചതെന്നും ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് യോ​ജ​ന പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സ​ഹാ​യ​മാ​യ​താ​യും ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Share News
Read More

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം, ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന് ധനമന്ത്രി

Share News

ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ കാഴ്ച വെയ്ക്കാൻ പോകുന്നത് എന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ‘മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റ് എന്നാണ് ധനമന്ത്രി നൽകുന്ന വിശേഷണം. സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത […]

Share News
Read More

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിവി ജേക്കബ് അന്തരിച്ചു

Share News

കൊച്ചി:  സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിവി ജേക്കബ് (88) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരുപ്പ് എന്ന ഗ്രാമത്തില്‍ 1972ല്‍ അദ്ദേഹം ‘സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്’ എന്ന് സ്ഥാപനത്തിന് തുടക്കമിട്ടത്. ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ ഒട്ടേറെ വര്‍ഷം രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സാമൂഹ്യ രംഗങ്ങളിലും അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, കടയിരുപ്പ് സെന്റ് […]

Share News
Read More

സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാൽ അതേക്കുറിച്ചു നിങ്ങൾക്ക് ഇനി മുതൽ നേരിട്ട് പരാതിപ്പെടാം.

Share News

അതിനായി ‘2021-ലെ പത്തിന കർമ്മപരിപാടികളുടെ’ ഭാഗമായി സർക്കാർ സംവിധാനങ്ങളിൽ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരുത്തുന്നതിനും ‘ ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്. പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം.ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം അഴിമതിയും കെടുകാര്യസ്ഥതയും പൂർണ്ണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുട കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകുമെന്നത് സുനിശ്ചിതമാണ്. പൊതു പങ്കാളിത്തത്തോടു കൂടി നടത്തുന്നതായതിനാൽ ഈ പദ്ധതിയുടെ പേര് […]

Share News
Read More

8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.|സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് […]

Share News
Read More

”ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു”: മ​ൻ കി ​ബാ​ത്തി​ൽ അപലപിച്ച് പ്രധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് […]

Share News
Read More

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം: ‘സാന്ത്വന സ്പര്‍ശം’ ഫെബ്രുവരി 1 മുതല്‍ 18 വരെ

Share News

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 […]

Share News
Read More