വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ.| മരണ സംഖ്യ കൂടി വരുന്നു..|84 പേരുടെ മരണം സ്ഥിരീകരിച്ചു

Share News

രാത്രി, ഭൂമി തന്നെ ഒലിച്ചു വരുമ്പോൾ, മരങ്ങൾ, താമസസ്ഥലങ്ങൾ മറ്റെല്ലാം കടപുഴകി വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരും മൃഗങ്ങളും ഒന്നും അറിയാതെ കൂടെ ഒഴുകി പോകുന്നു.. തൊട്ടടുത്തുള്ളവർ വിറങ്ങലിച്ചു നിൽക്കുന്നു. ഒന്നും ചെയ്യാനാകാതെ! നിസ്സാഹരായി നോക്കിനിൽക്കാൻ മാത്രം കഴിയുന്ന എത്രയെത്ര ആളുകൾ.. വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ. മരണ സംഖ്യ കൂടി വരുന്നു.. ഇന്ന് വെളുപ്പിന് വയനാട്ടിലെ ചുരൽമലയിൽ ഉണ്ടായ ദുരന്തത്തിൽ ഈ സമയം വരെ 84 പേരുടെ മരണം സ്ഥിരീകരിച്ചു.🙏നുറിൽ അധികം കുടുംബങ്ങൾ ഒലിച്ചുപോയെന്ന് അറിയുന്നു.അതുകൊണ്ട് മരണസംഖ്യ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. […]

Share News
Read More

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.

Share News

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ […]

Share News
Read More

“പുതിയ ലോകത്തെ സൃഷ്ടിക്കാൻ പുതിയ മനുഷ്യനേ കഴിയൂ” |മതങ്ങളിലേക്കു ചുരുങ്ങുന്നവരുടെ മുന്നിൽ മനുഷ്യരിലേക്കു പടർന്നു കയറുമെന്ന് വീമ്പിളക്കിയവരുടെ മൗനം ദയനീമായിരുന്നു.

Share News

ഇംഗ്ലണ്ടിൽ ഇപ്പോൾ ബിരുദധാന ചടങ്ങുകളുടെ സമയമാണ്. ഒരു കാന്തക്കല്ലിനെപ്പോലെ പടിഞ്ഞാറൻ രാജ്യങ്ങളിലെ സർവ്വകലാശാലകൾ യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നു. ഭാവിലോകത്തെ സ്വപ്നം കാണാനും അതിനെ നയിക്കാനും കലാശാലകൾ യുവത്വത്തെ പ്രാപ്തരാക്കുന്നു. അറിവിൻ്റെ അക്ഷയഖനിയായ സർവ്വകലാശാലകളിൽ നിന്നും പുതിയ രത്നങ്ങൾ ഉദ്ഖനനം ചെയ്ത് സ്വന്തമാക്കുന്നതിനായി ലോകരാജ്യങ്ങളിൽ നിന്നും യുവതി-യുവാക്കൾ വർഷംതോറും ദേശാടനക്കിളികളെപ്പോലെ ഇവിടെയെത്തുന്നു. ഇഷ്ട വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവർ സ്വദേശത്തേക്ക് തിരികെപ്പറക്കും. യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കുന്ന ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കുന്നത്. മനുഷ്യവംശം […]

Share News
Read More

” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” |നിങ്ങളുടേതാണ് മാത്രമാണ് തീരുമാനം .

Share News

നമുക്കെല്ലാവർക്കും അറിയാവുന്ന വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സർ എഴുതിയ പലപ്പോഴും ഞാനെന്റെ മന്ത്രമായി ഉരുവിടുന്ന വരികൾ ഇതാണ് .. ” ഈ ലോകത്ത് രണ്ട് തരം ആളുകളേ ഉള്ളൂ, ഒരാൾ എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കണ്ടെത്തുന്നു, അടുത്തയാൾ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങൾ കണ്ടെത്തുന്നു ” . ഒരാവശ്യത്തിനുവേണ്ടി കൊച്ചൗസേഫ് സാറുമായി ഇന്നലെ സംസാരിക്കുമ്പോൾ പോലും അദ്ദേഹത്തോടുള്ള അദ്ദേഹത്തിന്റെ എഴുത്തിനോടുള്ള എന്റെ ആരാധന പങ്കുവെച്ചിരുന്നു . അടുത്ത കാലത്ത് നല്ല വിദ്യാഭ്യാസമുള്ള അതും ഫിഷറീസിൽ ബിരുദമുള്ള നാല് […]

Share News
Read More

മഞ്ചേരി വഴിയുള്ള പത്തനംതിട്ട – മാനന്തവാടി – തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്

Share News

വൈകിട്ട് 5മണിക്ക് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടു എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി, കൽപ്പറ്റ വഴി അതിരാവിലെ മാനന്തവാടി – തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്ന സർവീസ് തിരിച്ചു ഉച്ചക്ക് ശേഷം 3.00 മണിയോടെ തിരുനെല്ലിയിൽ നിന്നും പുറപ്പെട്ടു വെളുപ്പിനെ 3 മണിക്ക് ശേഷം പത്തനംതിട്ടയിൽ എത്തുകയും വയനാട്‌, താമരശ്ശേരി, […]

Share News
Read More

ടൂറിസത്തിൻ്റെ കുതിച്ചു ചാട്ടവും കേരളത്തിന്റെ സാധ്യതകളും

Share News

രണ്ടായിരത്തി ഇരുപതിൽ കോവിഡ് മൂലം ലോകമെമ്പാടും വിമാനങ്ങളും റെയിൽ സർവീസുകളും നിർത്തിവക്കുകയും രാജ്യത്തിന് അകത്ത് പോലും യാത്രകൾ ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കുറച്ചു പേർ എന്നെ ഒരു വെബ്ബിനാറിന് വിളിച്ചിരുന്നു. കോവിഡിന് ശേഷം ഒരു കാലം ഉണ്ടാകുമെന്നും അന്ന് ഏറ്റവും കൂടുതൽ വേഗത്തിൽ തിരിച്ചു വരാൻ പോകുന്നത് ടൂറിസം വ്യവസായം ആകുമെന്നുമാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്. ബിസിനസ്സ് ഏതാണ്ട് നിശ്ചലമായി സാമ്പത്തികമായ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നവരോട് ഞാൻ ഒരു നല്ല വാക്ക് […]

Share News
Read More

ഷിരൂർ – രക്ഷാ പ്രവർത്തനവും മാധ്യമപ്രവർത്തനവും|മുരളി തുമ്മാരുകുടി

Share News

ഒരാഴ്ചയായി ഔദ്യോഗിക യാത്രയിലാണ്, അതെ സമയം ഓഫിസിലെ ജോലികളും ഉണ്ട്. രണ്ടും കൂടി ആകുമ്പോൾ ദിവസം പതിനഞ്ചു മണിക്കൂർ കഴിയും. വിഷയത്തെ പറ്റി കൃത്യമായി പഠിക്കാതെ ഇന്റർനെറ്റിൽ കിട്ടുന്ന വിവരങ്ങൾ വച്ച് “വിദഗ്ദ്ധാഭിപ്രായം” പറയുന്നത് ശരിയുമല്ലല്ലോ. അതുകൊണ്ടാണ് ഷിരൂരിലെ സംഭവത്തെ പറ്റി ഒന്നും എഴുതാതിരുന്നത്. ക്ഷമിക്കുമല്ലോ. പല മാധ്യമങ്ങളും പ്രതികരണത്തിനു ചർച്ചക്കും വിളിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ മാധ്യമ ചർച്ചകൾക്ക് പൊതുവെ പോകാറില്ല. അല്പം ഒച്ചപ്പാട് ഉണ്ടാക്കുക, ആരെയെങ്കിലും ഒക്കെ കുറ്റക്കാരാക്കുക, മന്ത്രിമാരെ അല്ലെങ്കിൽ ഉദ്യോഗസ്ഥരെ മോശക്കാരായി […]

Share News
Read More

ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി.

Share News

ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി. പാരിസ് മേയർ നഗരത്തിലെ സെന്ന് നദിയിൽ ജൂലൈ പതിനേഴിന് നീന്തി. ബന്ധമില്ലാത്ത രണ്ട് വാർത്തകൾ എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും, ഈ വാർത്തകൾക്ക് പിന്നിൽ ഈ നഗരങ്ങളുടെ നേതൃത്വത്തിന്റെ നിശ്ചയദാർഢ്യവും, പ്രത്യേക ശ്രദ്ധയും, നഗരവാസികളുടെ ജാഗ്രതയും ഉണ്ട്. സൂററ്റ് നഗരം കുപ്രസിദ്ധി നേടുന്നത് ഇന്ത്യയുടെ പ്ലേഗ് ക്യാപിറ്റൽ എന്ന രീതിയിൽ ആണ്. മൂടാത്ത അഴുക്കുചാലുകളും, മാലിന്യ കൂമ്പാരങ്ങളും, വ്യത്തിഹീനമായ ജലസ്രോതസ്സുകളും സൂററ്റിന്റെ […]

Share News
Read More

മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്…

Share News

മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്… ഈ ജോലിക്ക് പോയവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്. പെരുമഴക്ക് പോലും വെളുപ്പിന് അഞ്ച് മണിക്ക് എങ്കിലും എഴുന്നേറ്റ് മഴകോട്ട് ഇട്ട് അസ്ഥി കോച്ചുന്ന തണുപ്പത്ത് സൈക്കിൾ ചവിട്ടി കിലോമീറ്ററോളം ഉൾവഴി ചുറ്റി കറങ്ങി ഓരോ വീടുകളിലും പത്രങ്ങൾ ഇടുന്നത് വല്ലാത്തൊരു മടുപ്പിക്കുന്ന ജോലിയാണ്…പത്രം നനയാതെ നോക്കേണ്ടത് വേറൊരു കടമ്പ,ഭൂരിഭാഗം വീടുകളിൽ പത്രം നനയാതെ വെക്കാൻ ഉള്ള സൗകര്യം ഉണ്ടാവില്ല അങ്ങനെയുള്ള വീടുകളിൽ ഒക്കെ ഗേറ്റ് തുറന്ന് […]

Share News
Read More

രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം.|ടി.ജെ.വിനോദ് എംഎൽഎ

Share News

സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ.വിനോദ് എംഎൽഎ അയയ്ക്കുന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ള പൊതുജനം അത്ര സുരക്ഷിതത്വത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും നിരവധിയായ അക്രമ സംഭവ വാർത്തകൾ കേട്ടാണ് നഗരം ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ല വികസന സമിതി യോഗങ്ങളിൽ ഞാൻ പലതവണ ഉന്നയിച്ചിട്ടുള്ള വിഷയമാണിത്. ഇത്രയേറെ അക്രമസംഭവങ്ങൾ നഗരത്തിൽ അരങ്ങേറുമ്പോഴും തങ്ങളുടെ കീഴിലുള്ള പോലിസുകാർ എന്താണു ചെയ്യുന്നതെന്നു ഞാൻ […]

Share News
Read More