മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share News

2020-21 അധ്യയന വര്‍ഷത്തെ മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580.

Share News
Read More

വോട്ടിംഗ് സമയം നീട്ടാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

Share News

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

Share News
Read More

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര’ മാണ്‌.

Share News

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര”മാണ്‌. ഇത്‌ ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച്‌ മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച്‌ സൂക്ഷിക്കാം. ഗ്രേസ്‌ മങ്കുഴിക്കരി, തേറാട്ടില്‍ 2014 ആഗസ്റ്റ്‌ മാസത്തില്‍ കൂടിയ സിനഡ്‌, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക്‌ മൃതശരീരം ക്രിമേറ്റ്‌ (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു. ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്‌. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം […]

Share News
Read More

കെ‌സി‌ബി‌സിയുടെ കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു

Share News

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ […]

Share News
Read More