ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി

Share News

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി.ആദ്യം മാ​ര്‍​ച്ച്‌ 31വ​രെ​യാ​യി​രു​ന്നു സ​മ​യ​പ​രി​ധി ന​ല്കി​യി​രു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യ​ത്തു​ട​ര്‍​ന്നാ​ണു മൂ​ന്നു മാ​സം​കൂ​ടി നീ​ട്ടി ന​ല്കി​യ​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ 31ന​കം ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.  1000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച്‌ 10,000 രൂപ പിഴ ഈടാക്കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാങ്ക് […]

Share News
Read More

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നിയമസഭ കാലാവധി തീരും മുമ്പ് നടത്തുമെന്ന നി​ല​പാ​ട് പി​ന്‍​വ​ലി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്‍

Share News

കൊച്ചി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന നിലപാട് പിന്‍വലിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് ഹൈക്കോടതിയില്‍ കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ, ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്ബ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാക്കാല്‍ പറഞ്ഞിരുന്നു. ഇതാണ് തിരുത്തിയത്. ഏത് തീയതിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഏഴാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് […]

Share News
Read More

..മറ്റേതൊരു രാഷ്ട്രീയക്കാരനെക്കാട്ടിലും സ്ത്രീകൾക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു വ്യക്തിയാണ് രാഹുൽ ഗാന്ധി എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല..

Share News

നാല് പേരുടെ വോട്ട് കിട്ടാൻ വേണ്ടി ജോയിസ് ഇത്രയ്ക്കും തരംതാണ് പോകരുതായിരുന്നു… ഇന്ത്യയിലുള്ള മറ്റേതൊരു രാഷ്ട്രീയക്കാരനെക്കാട്ടിലും സ്ത്രീകൾക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു വ്യക്തിയാണ് രാഹുൽ ഗാന്ധി എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല… ആര് ഒക്കെ എന്തൊക്കെ പറഞ്ഞാലും രാഹുലിനോടും ഗാന്ധി കുടുബംത്തോടും ഉള്ള ഇന്ത്യൻ ജനതയുടെ ഇഷ്ടം മായ്ച്ച് കളയാൻ ആർക്കും ആകില്ല. Sr Sonia Teres

Share News
Read More

നിയമസഭ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി കേരളത്തിൽ

Share News

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. മോദിയെ ഇ ശ്രീധരന്‍ സ്വാഗതം ചെയ്തു. ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ. അജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ 12 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മഹാറാലി വേദിയില്‍ സന്നിഹിതരായിരുന്നു.

Share News
Read More

UDF ൻ്റെ ആരോഗ്യ മന്ത്രി സ്ഥാനാർത്ഥി ലോകാരോഗ്യ സംഘടന(WHO – World Health Organisation) യിലെ വിദഗ്ധനാണ്.

Share News

കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഡോ. എസ് എസ് ലാൽ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ഡോ. എസ് എസ് ലാൽഹെൽത്ത് ഇൻസ്പെക്ടറും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ലീഗൽ അഡ്വൈസറും പിന്നേട് ഹൈക്കോടതി അഭിഭാഷകനും ഒക്കെ ആയി മാറിയ ശ്രീ.സദാശിവൻ്റെ മകൻ . ഡോ.എസ് എസ് ലാൽതിരുവനന്തപുരം പേട്ട സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം സെൻ്റ് ജോസഫ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. എസ് എസ് ലാൽB.Sc വിദ്യാഭ്യാസ കാലത്ത് എസ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), […]

Share News
Read More

ഗ്രാമങ്ങളിലേക്ക് ഇറങ്ങി ഡോ.കെ.എസ്.രാധാകൃഷ്ണന്‍

Share News

തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന ജൈത്രയാത്രയ്ക്ക് പനങ്ങാട്, കുമ്പളം മേഖലകളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. കുട്ടികളും യുവതിയുവാക്കളുമടക്കം നിരവധി പേരാണ് യാത്രയെ സ്വീകരിക്കാന്‍ എല്ലായിടത്തും കാത്തു നിന്നത്. മാടവന ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടന യാത്രക്ക് ഹരം പകര്‍ന്നത് യുവമോര്‍ച്ചയുടെ ബൈക്ക് റാലിയാണ്. ആവേശത്തോടെ അരവം മുഴക്കി ഗ്രാമീണ വീഥികളായ ഉദയത്തും […]

Share News
Read More

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ദിവസം 2.50 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കും

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വിലയിരുത്തി. വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള […]

Share News
Read More

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യർ പരസ്പരം സ്നേഹത്തോടെ കരുതുകയും സംരക്ഷിക്കുകയും ചെയ്യണം. ലോകത്തിലെ മുഴുവൻ മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ജീവൻ നല്കിപ്പോലും മറ്റുള്ളവരെ സംരക്ഷിക്കുവാൻ സകല ഈശ്വരവിശ്വാസികൾക്കും പ്രത്യേകിച്ച് പ്രൊ ലൈഫ് പ്രവർത്തകർക്ക് ബാധ്യതയുന്നെന്നും അദ്ദേഹം പറഞ്ഞു.സഭയിൽ പ്രൊ […]

Share News
Read More

ഏപ്രിൽ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

Share News

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ  സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി […]

Share News
Read More