ഏതു കടുത്ത പ്രതിസന്ധിയിലും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടേൽ പ്രതിസന്ധി തന്നെ ശക്തിയായി മാറും ..ജീവിതം മനോഹരമാണ് ..
ജീവിതം മനോഹരമാണ് . .22 വർഷംമുമ്പ് 23 മത് വയസിലാണ് 1998ൽ റോഡ് ആക്സിഡൻറിൽ സ്പൈനൽകോഡ് ഇഞ്ചുറിപറ്റി വീൽചെയറിലാകുന്നത് .. 11 വർഷത്തോളം ഒറ്റമുറിക്കകത്ത്.. ആകാശവും നിലാവും നക്ഷത്രങ്ങളും സൂര്യപ്രകാശവും ഇളംകാറ്റും പൂവും പൂമ്പാറ്റകളുമൊക്കെ നഷ്ടപ്പെട്ടവർഷങ്ങൾ .. ആയുർവേദ സിദ്ധ ആദിവാസി ഹോമിയോ അക്വുപങ്ങ്ചർ ചികിത്സകൾ .. ജീവിതം ഇനി വീൽചെയറിലാണെന്ന അവസ്ഥ അംഗീകരിക്കാൻ വർഷങ്ങളെടുത്തു ..പുറത്തെ ആൾക്കൂട്ടങ്ങളും പച്ചമരതലപ്പുകളുമെല്ലാം എനിക്ക് അന്യമായി .. 2009 ൽ സഹായി റീഹാബിലിറ്റേഷൻ സെൻറർ കൊയമ്പത്തൂർ 3 മാസത്തെ കോഴ്സ് […]
Read More
by SJ