കടന്നുപോയത് ബഹുസ്വരതയിലെ നേതൃസാനിധ്യം: കര്‍ദിനാള്‍ ആലഞ്ചേരി
സര്‍വ്വാദരണീയനും പത്രപ്രവര്‍ത്തന നേതാവും രാഷ്ട്രമീമാംസകനും മാനേജ്‌മെന്റ്് വിദഗ്ദനും ജനനേതാവുമായിരുന്ന ശ്രീ. എം. പി. വീരേന്ദ്രകുമാര്‍ എം. പി. യുടെ ആകസ്മിക നിര്യാണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. കേരളസംസ്‌കൃതിയും ഭാരതസംസ്‌കൃതിയും ചാലിച്ചു ചേര്‍ത്ത വ്യക്തിത്വമായിരുന്നു ശ്രീ. വിരേന്ദ്രകുമാറിന്റേത്. തികഞ്ഞ ഒരു മനുഷ്യസ്‌നേഹി. ഭാരതത്തിന്റെ ബഹുസ്വരത ജീവിതത്തില്‍ ഉള്‍ക്കൊണ്ട അദ്ദേഹം തുറന്ന സംവാദങ്ങളിലും മതാന്തരസമ്പര്‍ക്കങ്ങളിലും നിറഞ്ഞ നേതൃസാനിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിസ്തൃതമായ വിജ്ഞാനസമ്പത്ത് വിതറുന്ന ലേഖനങ്ങളും ഗ്രന്ഥങ്ങളും […]
Read More