
മണിപ്പുർ എഫ് ഐ ആർ എന്ന എന്റെ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം |നവംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തിരുവനന്തപുരം . മണിപ്പുർ എഫ് ഐ ആർ എന്ന എന്റെ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം അടുത്ത ഞായറാഴ്ച, നവംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല ആദ്യ കോപ്പി ഏറ്റുവാങ്ങും.
വ്യവസായ മന്ത്രി പി. രാജീവ്, മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാരിൻറെ പ്രതിനിധിയുമായ പ്രൊഫ. കെ. വി. തോമസ്, ഹൈബി ഈഡൻ എംപി, എംഎൽഎമാർ, മേയർ അടക്കം നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഞായറാഴ്ച രാവിലെ 9.15നാണ് ചടങ്ങ്.
