
“കപ്പ് ഓഫ് ലൈഫ്” എന്ന പേരിൽ പ്രിയപ്പെട്ട ഹൈബി ഈഡന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്ന പരിപാടി മാതൃകാപരമാണ്.|ഉമ തോമസ് എം എൽ എ
ആഗസ്റ്റ് 30,31 തീയതികളിലായി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മെൻസ്‌ട്രുവൽ കപ്പുകൾ വിതരണം ചെയ്ത് ബോധവത്ക്കരണം നടത്തി ലോക ചരിത്രത്തിൽ ഇടം നേടുകയാണ് .
എറണാകുളം…മുത്തൂറ്റ് ഫിനാൻസിന്റെ സി എസ് ആർ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിനും എറണാകുളം ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ഈ ഉദ്യമം സാക്ഷാത്കരിക്കുന്നത്..

.ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈബി മുന്നോട്ട് വയ്ക്കുന്ന ഈ ആശയത്തിന് എല്ലാ ആശംസകളും, പിന്തുണയും നേരുന്നു..

ഉമ തോമസ് എം എൽ എ