നിരോധിക്കപ്പെട്ട രാസ ലഹരികൾ ഇത്രമാത്രം വ്യാപകമാകാൻ കാരണക്കാരായവർ എൻ്റെ പിഴ ചൊല്ലണം|ജസ്റ്റീസ് സിറിയക് ജോസഫ്
കൊച്ചി:നിരോധിക്കപ്പെട്ട രാസ ലഹരികളാണ് കേരളത്തിൽ ഇത്രമാത്രം വ്യാപകമായത് എന്നുള്ളത് സർക്കാരുകളുടെ പിടിപ്പുകേടാണ്. ഇതുവരെ സർക്കാരുകൾ എന്ത് ചെയ്യുകയായിരുന്നു.ഇപ്പോൾ എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ വലിയ പിഴ എന്ന് പറയുന്ന വിധത്തിലുള്ള പ്രവർത്തനം സ്വാഗതാർഹമാണ്.
ആഭ്യന്തരവകുപ്പിന്റെ “തൂഫാൻ ദി നാർക്കോ ഹണ്ട് ” പദ്ധതി വലിയ ചലനം സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട് .അത് തുടരണമെന്നും ലഹരിയുടെ തായ് വേരുകൾ അറുത്തു മാറ്റണമെന്നും സുപ്രീം കോടതി റിട്ട.ജസ്റ്റീസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.

ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ കലൂർ ജ്യോതി സിൽ സംഘടിപ്പിച്ച, “ഓപ്പറേഷൻ തൂഫാൻ – പൊതുജന പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും സാധ്യതകളും ” എന്ന വിഷയത്തിൽ നടന്ന ലഹരി വിരുദ്ധ സിംപോസിയത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാസലഹരികൾക്കെതിരെ മാത്രമല്ല മദ്യത്തിനെതിരെയും സർക്കാർ പോരാട്ടത്തിനിറങ്ങണം.മദ്യവും ലഹരിയാണ് ;വിനാശകരവുമാണ് .
മദ്യം വ്യാപകമാക്കുന്ന നിലപാടുകൾ സർക്കാർ സ്വീകരിക്കരുത്. അദ്ദേഹം തുടർന്നു പറഞ്ഞു.
യോഗത്തിൽ ന്യൂമാൻ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. കെ. എം മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. ചാർളിപോൾ, ബാബു പി ജോൺ, ഡയാന ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.
കലൂർ ജ്യോതിസ് ഭവൻ സുപ്പീരിയർ റവ.
ഡോ. ഇ.പി മാത്യു, ന്യൂമാൻ ചാപ്ളിൻ റവ ഡോ. ബിനോയി പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി ജോസഫ് ആഞ്ഞിപറമ്പിൽ, വൈസ് പ്രസിഡൻ്റുമാരായ അഡ്വ .റോയി ചാക്കോ, സാബു ജോസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ മാറ്റർ :
ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്റർ സംഘടിപ്പിച്ച ലഹരി വിരുദ്ധ സിംപോസിയത്തിൽ സുപ്രീം കോടതി റിട്ട.ജസ്റ്റീസ് സിറിയക് ജോസഫ് സംസാരിക്കുന്നു. ബാബു പി. ജോൺ, ഡയാന ജോസഫ്, അഡ്വ. ചാർളിപോൾ, ഡോ. കെ. എം മാത്യു, അഡ്വ. റോയി ചക്കോ, റവ. ഡോ. ബിനോയി പിച്ചളക്കാട്ട് എന്നിവർ സമീപം
ഡോ. കെ എം മാത്യു
പ്രസിഡൻ്റ്
ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യ
കൊച്ചി.
94974 44306
