സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്.|ഡോ .സി ജെ ജോൺ
സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്. അത് ചെയ്യാത്ത രാഷ്ട്രീയക്കാരുണ്ട്. സിനിമാ താരങ്ങളുണ്ട്. മറ്റ് സെലിബ്രിറ്റികളുണ്ട്.

ഇവരെ പൊക്കി പറയുകയും, മണ്ടത്തരങ്ങൾ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ പാദ സേവകർ ജനങ്ങളൊക്കെ വെറും കഴുതകളാണെന്ന ധാരണ പടർത്തുന്നു.
ജനം പണ്ടത്തെ പോലെ കഴുതകളല്ല. പല കാര്യങ്ങളുടെയും സത്യങ്ങൾ ടെലി സ്ക്രീനിൽ തെളിയും. ചുമ്മാ പറഞ്ഞാൽ ഏൽക്കില്ല. അവർ ശുംഭത്തരങ്ങൾ തിരിച്ചറിയുന്നുണ്ട്.
മനസ്സിൽ ട്രോളുകൾ ഇടുന്നുമുണ്ട്. ഒരാൾക്കും സ്ഥിരമായി താരപദവി നൽകാൻ ഇപ്പോൾ ജനം തയ്യാറല്ല.

അന്ധരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അനുയായികളും ഇപ്പോൾ ഇതൊക്കെ കണ്ട് കാല് മാറും.അത് കൊണ്ട് ജാഗ്രത പാലിച്ചാൽ ഈ മഹദ് വ്യക്തികൾക്ക് കൊള്ളാം.

സ്വന്തമായ ബുദ്ധി മരവിപ്പിച്ചവരെ കൂട്ടത്തിൽ ചേർക്കാതിരുന്നാൽ കൊള്ളാം. ഈ പോസ്റ്റിന് പൊങ്കാല ഇടുന്നവരിൽ ആ ജനുസ്സിൽ പെടുന്നവർ ഉണ്ടാകും. ആരെ നശിപ്പിക്കുന്നവരെന്ന് ഓർക്കാനുള്ള ബുദ്ധി ഇവർക്കില്ലല്ലോ?

ഡോ .സി ജെ ജോൺ
Drcjjohn Chennakkattu