അടച്ചിട്ട വീടു നോക്കി നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്.|..അഴിമതി മാത്രം മുഖമുദ്രയായി കാണുന്ന ഉദ്യോഗസ്ഥർക്ക്, ശമ്പളം നൽകാൻ വേണ്ടിമാത്രം ഈ പാവം ജനങ്ങളെ ഇങ്ങനെ പിഴിയരുത്.

Share News

*അടച്ചിട്ട വീടു നോക്കി നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്..*

ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഭാരത പൗരത്വമുള്ള പ്രായപൂർത്തിയായ ഒരാൾ, പണം കൊടുത്തു സ്ഥലം വാങ്ങി, (അന്യായ താരിഫ് വിലയനുസരിച്ച് രജിസ്റ്റർ ചെയ്ത്) *നിയമപ്രകാരം വർഷംതോറും എല്ലാനികുതികളും അടച്ച്, ആ വസ്തുവിൽ ഒരു വീടു വക്കുന്നു.*

അതിൻ്റെ പ്രാരംഭ നടപടിയായി വില്ലേജോഫീസിൽ നിന്നും രേഖകൾ വാങ്ങി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലൈസൻസുള്ള എൻജിനീയർ വരച്ച പ്ലാനുമായി അവർ നിർദേശിക്കുന്ന ഫീസ് അടച്ചു അനുമതി വാങ്ങി വീടു നിർമിച്ചശേഷം, വീണ്ടും എൻജിനീയറെ വീടു കാണിച്ചു *പണി പൂർത്തിയാക്കൽ സർട്ടിഫിക്കറ്റ് വാങ്ങി തദേശഭരണ ഓഫീസിൽ സമർപ്പിക്കുന്നു.

* *തുടർന്ന് ഏമാൻമാർ വന്നു നോക്കി അവിടെ തെറ്റി, ഇവിടെ തെറ്റി, എന്ന് പറഞ്ഞു “കിമ്പളവും” വാങ്ങി, നികുതി നിശ്ചയിച്ചു അതു വാങ്ങി, രസീത് നൽകുന്നു.* പിന്നീട് റവന്യൂ ഓഫീസിൽ ഹാജരായി *ഒറ്റത്തവണ നികുതിയായ വലിയൊരു തുക അടച്ച് ഇറങ്ങുമ്പോൾ*, തൊഴിൽ വകുപ്പ്, വേറൊരു നികുതി *(ക്ഷേമനിധി)*വീടിൻ്റെ ചുറ്റും നടന്ന് അളന്ന ശേഷം, *ഏമാൻമാരുടെ വക വേറൊരു നികുതി തീർന്നില്ല, പിന്നാലെ കടം മേടിച്ചാണെങ്കിലും ഇത്തിരി നന്നായി പണിതാൽ “ആഡബര നികുതി” വേറെ…*ഇതാണ്, *ഒരു വീട് എന്ന സപ്നം കാണുന്നവന്റെ ഗതി.*

അപ്പോൾ ഇതെല്ലാം ഉണ്ടാക്കി കടം വരുമ്പോൾ, *നമ്മുടെ നാട്ടിൽ ജീവിക്കാൻ നല്ല സഹായം സർക്കാർ ചെയ്യുന്നതുകൊണ്ട്,* മക്കളെ വിദേശത്തു വിട്ടു.

കുറച്ചു കഴിയുമ്പോൾ, അവരുടെ കൂടെ കുറച്ചു നാൾ ജീവിക്കാം എന്നു വച്ച്, *വീട് അടച്ചിട്ട് വിദേശത്ത് പോയാൽ, അതിനും “പിടിച്ചുപറി”* മേലനങ്ങാതെ പണിയെടുക്കുന്ന, അഴിമതി മാത്രം മുഖമുദ്രയായി കാണുന്ന ഉദ്യോഗസ്ഥർക്ക്, *ശമ്പളം നൽകാൻ വേണ്ടിമാത്രം ഈ പാവം ജനങ്ങളെ ഇങ്ങനെ പിഴിയരുത്.* കേരളീയരായ മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥയാണിത്.

നമ്മൾ രാവിലെ മുതൽ, വെയിലും കൊണ്ട്,ക്യൂ നിന്ന് വോട്ടു ചെയ്ത ഒരു ഉപകാരവുമില്ലത്ത ജനപ്രതിനിധികൾ…10 വാഹനങ്ങളുടെ അകമ്പടിയോടെ കരിം പൂച്ചകളുടെ സംരക്ഷണത്തോടെ മരണാസന്നരെയും അത്യാവശ്യയാത്ര ചെയ്യുന്നവരെയും ബന്ധികളാക്കി, 140 Km സ്പീഡിൽ ഓടി, *(നമ്മൾ 80 ന് മുകളിൽ പോയാൽ,1500/-)* നമ്മളെ പുഛത്തോടെ നോക്കി, അന്ധരായ സാധാരണ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്നു.

( *ഈ പോസ്റ്റ് നിഷ്പക്ഷമായി കാണണം, ദുരിതം എല്ലാവർക്കും ഒന്നുപോലെയാണ്*)

(ആരോ തയ്യാറാക്കിയതാണ് ! ആശയങ്ങളോട് യോജിക്കുന്നു !)

M R Rajendran Nair

Share News