
ലഹരിക്കെതിരെ ബോധവത്ക്കരണ സംഘനൃത്തം
ലഹരിക്കെണികളിൽ പെട്ടു പോകുന്ന ജന്മങ്ങളോട് “അരുത്” എന്ന് പറഞ്ഞ് തൃശൂർ റൂറൽ പോലീസിന്റെ കീഴിലുള്ള മാള പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയ്യ സെൻ്റ് തോമസ് യു. പി. സ്കൂളിലെ 200 ഓളം വരുന്ന വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംഘനൃത്തം ശ്രദ്ധേയമായി.
ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ കൊച്ചേട്ടൻ ഡിസിഎൽ ദീപിക എഴുതിയ വരികൾക്ക്, ഫാ. ആൻ്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം നൽകിയത്. ഈ ഗാനത്തിൻ്റെ ശ്രദ്ധേയമായ അവതരണം, ഫാ. പ്രിൻസ് പരതിനൽ സി.എം.ഐ ആൻ്റ് ടീം ഗാനം പാടിയത്. വിദ്യാർത്ഥികളിൽ ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും, ലഹരിയുടെ അപകടങ്ങളെകുറിച്ച് അവരെ അവബോധത്തിലാക്കുകയും ചെയ്യുകയായിരുന്നു.
വിദ്യാർത്ഥികളുടെ ഈ പ്രകടനം സമൂഹത്തിനും മറ്റുള്ള വിദ്യാർത്ഥികൾക്കും ഒരു പ്രചോദനമായാണ് മാറിയത്. ഇവർ അവതരിപ്പിച്ച ഈ പ്രവർത്തനത്തിന് മാള പോലീസ് സ്റ്റേഷനും, സ്റ്റുഡൻറ് പ്രൊട്ടക്ഷൻ ഗ്രൂപ്പും മികച്ച പിന്തുണ നൽകുകയും, ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും ചെയ്തു. നിർമ്മാണം ഡി.സി.എൽ ദീപിക, കോട്ടയം ആയിരുന്നു.
ഇതുപോലുള്ള ബോധവത്കരണ പരിപാടികൾ കുട്ടികളിൽ മികച്ച സന്ദേശം നൽകുകയും അവരെ ലഹരി അടിമകളിൽ നിന്ന് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.