കൈത്തറി സ്പെഷ്യല്‍ റിബേറ്റ് മേള ഒന്നുമുതല്‍

Share News

കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവരുടെ ഉല്‍പന്നങ്ങള്‍ റിബേറ്റ് വിലയില്‍ ലഭ്യമാകും. ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ് ഈ ആനുകൂല്യം. റിബേറ്റ് വില്‍പന ഉദ്ഘാടനം ജൂലായ് ഒന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലോക്ക്ഡൗണായതിനാല്‍ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് 14 ദിവസത്തെ റിബേറ്റ് വില്‍പന ദിനങ്ങള്‍ നഷ്ടമായി. […]

Share News
Read More

പ്രവാസികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം

Share News

എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധനകള്‍ തുടങ്ങിഎയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളില്‍ ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എല്‍.എല്‍.മായി സഹകരിച്ചാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 14,800 ടെസ്റ്റ് കിറ്റുകളാണ് കെ.എം.എസ്.സി.എല്‍. മുഖാന്തിരം […]

Share News
Read More

മുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് ‘ബ്രേക്ക് ദി ചെയിൻ ഡയറി’യുമായി വിദ്യാർഥികൾ

Share News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി വിതരണം ചെയ്യാൻ വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ തയ്യാറെടുക്കുന്നു.സംസ്ഥാനത്തെ മുന്നൂറിൽപരം പഞ്ചായത്തുകളിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കും കടകൾക്കുമാണ് ആദ്യഘട്ടത്തിൽ വിദ്യാർഥികൾ ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി നൽകുന്നത്. വരുന്ന ദിവസങ്ങളിൽ കടകളിൽ സന്ദർശിക്കുന്ന/ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കാൻ പൊതുഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കോപ്പികളാണ് […]

Share News
Read More

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1939 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2108 ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി.

Share News

!!കുഞ്ഞേ മാപ്പ് !!🙏🙏🙏🙏🙏🙏🙏 രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി. ഉദരത്തിൽ വിത്ത് പാകി മുളപ്പിച്ചവർ തന്നെ തൈച്ചെടികളെ ചൂടുവെള്ളം ഒഴിച്ച് കരിച്ചു കളയുവാൻ ഒരുങ്ങിയാൽ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോകും.കുഞ്ഞേ മാപ്പു്.‼️ മാതൃത്വത്തിന്റെ വിലയറിയാതെ പോകുന്ന …മാതാപിതാക്കളുടെ കർതൃത്വം എന്തെന്ന റിയാതെ പോകുന്ന….പാഴ്ജന്മങ്ങൾ ആയ മാതൃപിതൃത്വങ്ങളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ അധികാരക്കസേര യുടെ മഹത്വം തിരിച്ചറിയാത്ത…. മനുഷ്യജീവന്റെ മഹത്വമറിയാത്ത… മനസാക്ഷി ഇല്ലാതെ വിധി പറയുന്ന വിധികർത്താക്കളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ ജീവനും ജീവിതവും ഒരുപോലെ […]

Share News
Read More

നിയന്ത്രണം കടുപ്പിക്കുന്നു:തിരുവനന്തപുരത്ത് ആറ് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി

Share News

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നമ്ബര്‍ 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവിടങ്ങളാണ് കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. […]

Share News
Read More

ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മാ മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതം:പ്രധാനമന്ത്രി

Share News

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഇ​ന്നു രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയ ഐക്യത്തിന് മാര്‍ത്തോമ സഭ നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും ദേശീയ മൂല്യങ്ങളില്‍ ഉറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ ബൈബിള്‍ കൂട്ടായ്മയെക്കുറിച്ച്‌ പറയുന്നുണ്ട്. രാജ്യത്തിന്റെ […]

Share News
Read More

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു

Share News

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക് ഡൗണ്‍ പിൻവലിച്ചു. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പിൻവലിച്ചിരുന്നു. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി ഞായറാഴ്ചകളിലെ അടച്ചിടൽ തുടരേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടത്തെ നിയന്ത്രണങ്ങളിൽ ഒരു […]

Share News
Read More