ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 1,98,370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5,608 പേർക്ക് ജീവൻ നഷ്ടമായി. 95,754 പേർ രോഗമുക്തി നേടി. നിലവിൽ 96,997 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 7,722 പേർക്കാണ് രോഗം കണ്ടെത്തിയത്. 201 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,013 ആയും മരണസംഖ്യ 2,362 ആയും ഉയർന്നു. 24 മണിക്കൂറിനിടെ 2358 പേർക്കാണ് രോഗം കണ്ടെത്തിയത്. […]
Read More