ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് […]

Share News
Read More

മാർ ജോസഫ് പവ്വത്തിലിന് ആശംസകൾ നേർന്ന് ബെനഡിക്ട് പാപ്പ അയച്ച സന്ദേശം

Share News

ആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു […]

Share News
Read More

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. -മുഖ്യമന്ത്രി

Share News

വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സർക്കാർ പഞ്ചവൽസര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിൻ്റെ മുഖ്യലക്ഷ്യങ്ങൾ കാപ്പി കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ച്, ‘വയനാട് കാപ്പി’ എന്ന ബ്രാൻ്റിൽ വിൽക്കുന്ന പദ്ധതി ഈ പാക്കേജിലെ ഏറ്റവും […]

Share News
Read More

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി ഹോം എഗെയ്ന്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാനസികരോഗാശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായാണ് ഹോം എഗെയ്ന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. സാമൂഹ്യനീതി വകുപ്പ് ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹോം എഗെയ്ന്‍ […]

Share News
Read More

പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ സൈമൺ അന്തരിച്ചു.|പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ

Share News

തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ🙏 കഠിനാദ്ധ്വാനിയും നിതാന്ത പരിശ്രമശാലിയുമായ സൈമൺ ജീവിത മാർഗമായ മരം മുറി തൊഴിലിനിടയിൽ മരത്തിൽ നിന്നും താഴെ വീണ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 11 കുഞ്ഞുങ്ങൾക്ക് ഉദരത്തിൽ പ്രവേശനം നൽകിയ സൈമണിന്റെ […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.| 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ […]

Share News
Read More

എം.എം.മണിയുടെ പാർട്ടി ശൈലിയിലുള്ള വിരട്ടലൊന്നും കേരളത്തിലെ യുവജനങ്ങളോട് വേണ്ട – ടി.ജെ വിനോദ് എം.എൽ.എ

Share News

കൊച്ചി : കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോടുള്ള വൈദ്ധ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പരാമർശം തികച്ചും അപക്വവും വെല്ലുവിളി നിറഞ്ഞതുമാണെന്നു എറണാകുളം എം.എൽ.എ ടി ജെ വിനോദ്. പിൻവാതിൽ നിയമനത്തിലൂടെ വേണ്ടപ്പെട്ടവരെയും ബന്ധുജനങ്ങളെയും പാർട്ടി അനുകൂലികളെയും പി.എസ്.സി നിയമനത്തെ മറികടന്നു നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരടക്കമുള്ള നിരവധി ഉദ്യോഗാർഥികൾ കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ ദിവസങ്ങളായി ജനാധിപത്യ രീതിയിൽ സമരത്തിലാണ്. ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനേക്കാൾ ഉപരി നേരിടുമെന്നുള്ള മന്ത്രി മണിയുടെ പ്രസ്താവനയാണോ […]

Share News
Read More