സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ|ദരിദ്രരുടെ ശുശ്രൂഷ സഭയുടെ മുഖമുദ്ര: മാർ ആലഞ്ചേരി

Share News

സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ തൊടുപുഴ: ആകാശപ്പറവകൾക്ക് സാന്ത്വന സ്പർശമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ദിവ്യരക്ഷാലയത്തിലെ അന്തേവാസികളുടെ അരികിൽ ഏറെ നേരം ചെലവഴിച്ച അദ്ദേഹം കിടപ്പു രോഗികളുടെ അരികിലെത്തി അവരെ ആശ്വസിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും […]

Share News
Read More

സിവിൽ സർവ്വീസിൽ പരീക്ഷയിൽ മികച്ച റാങ്ക് ശ്വേത സുഗതന് ഉണ്ടായിരുന്നു. ചാലക്കുടിയുടെ മിടുക്കി ശ്വേതാ സുഗതന് അഭിനന്ദനങ്ങൾ.

Share News

അഭിമാനമായി ശ്വേത സുഗതൻ IPS . നവംബർ 12 ന് ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ വെച്ചായിരുന്നു IPS പാസ്സിങ്ങ് ഔട്ട് പരേഡ് .

Share News
Read More

ലോകായുക്തയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണം : ഗവർണർ

Share News

ലോകായുക്തയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളിൽ ശക്തമായ അവബോധം സൃഷ്ടിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയടക്കം ഇതിനായി തുടർച്ചയായ പ്രചാരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയും ഭരണ നിർവഹണത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ ലോകായുക്തയ്ക്കു കഴിയണമെന്നു ഗവർണർ പറഞ്ഞു. പൊതുസംവിധാനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങൾക്കുള്ള ആവലാതികൾ പരിഹരിക്കുന്നതിനും അഴിമതി നിവാരണമടക്കം സംശുദ്ധ ഭരണ സംവിധാനമൊരുക്കുന്നതിനുമുള്ള ശക്തമായ ഉപാധിയാണു ലോകായുക്ത. ഇക്കാര്യത്തിൽ […]

Share News
Read More

മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം: ശബരിമല നടതുറന്നു

Share News

ശബരിമല: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നടതുറന്നു. നിലവിലെ മേല്‍ശാന്തി വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്. തീര്‍ഥാടകര്‍ വൃശ്ചികം ഒന്നായ നാളെ മുതല്‍ ഇരുമുടിയേന്തി മല കയറും. നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്ബോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തി വിടും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അടുത്ത 3-4 ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു ജലനിരപ്പ് […]

Share News
Read More

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം […]

Share News
Read More

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ വിനോബാ ഭാവേയുടെ ഓർമ്മദിനമാണിന്ന്..

Share News

പഴയ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-നാണ് വിനോബയുടെ ജനനം. വിനായക് നരഹാരി ഭാവെ നരഹരി ശംഭു റാവുവിന്റെയും രുക്മിണി ദേവിയുടെയും മൂത്ത മകനായിരുന്നു. അദ്ദേഹത്തിന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായിരുന്നു. അമ്മ രുക്മിണി ദേവി വളരെ വലിയ ഒരു മതവിശ്വാസിയായിരുന്നു. വിനോബയിൽ ആത്മീയതയുടെ ആഴത്തിലുള്ള ബോധം പകർന്നത് അമ്മയാണ്. മുത്തച്ഛന്റെ കീഴിൽ ഭഗവദ്ഗീത പഠിച്ച അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ആത്മീയ മന ശക്തി വളർത്തിയെടുത്തിരുന്നു. നല്ല വിദ്യാർത്ഥി ആയിരുന്നുവെങ്കിലും […]

Share News
Read More

തിങ്കളാഴ്ച 4547 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6866

Share News

November 15, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 325  കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് […]

Share News
Read More

ഓർമ്മശക്തി അഥവാ മെമ്മറി രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെ? !

Share News

എത്ര ആലോചിച്ചിട്ടും ഓർക്കാൻ പറ്റുന്നില്ല എന്ന് തോന്നാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. മനുഷ്യരാശിക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം എന്നത് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുക എന്നതാണ്. ഓർമ്മ എന്നത് വളരെ ചെറിയ ഒരു പദം ആണെങ്കിലും അതില്ലാത്ത ഒരു നിമിഷം ആലോചിക്കാൻ പോലും നമുക്കാവില്ല. എന്താണ് ഓർമ്മ അല്ലെങ്കിൽ മെമ്മറി . .ഡാറ്റയോ വിവരങ്ങളോ എൻകോഡ് ചെയ്യുകയും സംഭരിക്കുകയും ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കുകയും ചെയ്യുന്ന തലച്ചോറിന്റെ പ്രക്രിയയെ മെമ്മറി എന്ന് വിളിക്കുന്നു . ഭാവിയിലെ പ്രവർത്തനത്തെ സ്വാധീനിക്കുക […]

Share News
Read More

“ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്.”| ശശി തരൂർ

Share News

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് മര്യാദ കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!! ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് […]

Share News
Read More

മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം : വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത […]

Share News
Read More