ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം.

Share News

സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമതെത്തി. ഇതാദ്യമായാണ് ഈ രം​ഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്. 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, 500 ഓളം സ്‌കൂളുകളിൽ നടപ്പാക്കിയ സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ […]

Share News
Read More

നാട്യമയൂരി – കേരളത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരം

Share News

കൊച്ചി: ടി വി സി ഫാക്ടറിയും ഇമ്പ്രസാരിയോയും മൃദംഗവിഷനും ചേർന്ന് നാട്യമയൂരി എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വേദിയൊരുങ്ങുന്നത്. നർത്തകിമാരുടെ കഴിവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, നടന സപര്യയ്ക്ക് പ്രോത്സാഹനം നൽകുക, പുതിയ അവസരങ്ങളുടെ വാതായനം തുറക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ടി വി സി ഫാക്ടറി എം ഡി സിജോയ് വർഗീസ്, ഇമ്പ്രസാരിയോ സി ഇ ഒ ഹരീഷ് ബാബു, മൃദംഗവിഷൻ എം ഡി നിഗോഷ് കുമാർ […]

Share News
Read More

ഒരു വിവാഹവാർഷികദിനത്തിന്റെ ” വർത്തമാനപ്പുസ്തകം|ഡോ. സിറിയക് തോമസ്

Share News

“വിവാഹത്തിന്റെ 50ാം വാർഷികം കഴിഞ്ഞ വർഷം മക്കളും ശിഷ്യരുമൊക്കെ കൂടി കാര്യമായി ആഘോഷിച്ചപ്പോൾ ഇനി ആഘോഷമൊക്കെ ദൈവം അനുവദിച്ചാൽ 60ാം വർഷത്തിലാകാമെന്നേ കരുതിയിരുന്നുള്ളു. അതും അല്പമൊരു അതിരുകടന്ന അതിമോഹമാണെന്നൊന്നും അറിയാതെയല്ല ! എങ്കിലും മനുഷ്യരല്ലേ ? ആഗ്രഹങ്ങൾക്ക് അവസാനമില്ലല്ലോ. ഇനി കൊച്ചു മക്കളുടെ മനസ്സമ്മതത്തിനും കല്യാണത്തിനും അനുവിനും എനിക്കുംഅവരുടെയും സ്തുതി വാങ്ങണമല്ലോ! കുറച്ചു കാലം കൂടി ഒന്നു ശ്രമിച്ചു നോക്കാമെന്നു മാത്രം !!അത്രേയുള്ളു. ജൂൺ 4 നു ഞങ്ങൾക്ക് അൻപത്തിയൊന്നാം വിവാഹ വാർഷികമായിരുന്നു. ഇടദിവസങ്ങളിൽ വീടിനു തൊട്ടടുത്തുള്ള […]

Share News
Read More

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.

Share News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണംഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. […]

Share News
Read More

മസ്തിഷ്ക ട്യൂമർ മാനേജ്മെന്റിന്റെ വിജയത്തിൽ വളരെ നിർണായകമാണ് നേരത്തെയുള്ള കണ്ടെത്തലും ശരിയായ ശസ്ത്രക്രിയ നീക്കം ചെയ്യലും…

Share News

2023 ജൂൺ 8 ബ്രെയിൻ ട്യൂമർ ദിനമാണ്. 2023- ബ്രെയിൻ ട്യൂമർ ദിനത്തിനായുള്ള തീം – പ്രത്യാശയുടെ ഐക്യം: ബ്രെയിൻ ട്യൂമർ രോഗികളെ ശാക്തീകരിക്കുന്നു. (Uniting for Hope: Empowering Brain Tumor Patients.)ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. […]

Share News
Read More

റൊട്ടിയും കുട്ടിയും… ഡൽഹിയിലെ പാതയോരത്ത് കുഞ്ഞിനെ ചുമലിലേറ്റി റൊട്ടിയും കടിച്ചെടുത്തുകൊണ്ടു പോകുന്ന അമ്മക്കുരങ്ങ്.

Share News

ലോക ഭക്ഷ്യ സുരക്ഷാ ദിനം. 2019 മുതലാണു ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. ‘ഭക്ഷണ നി ലവാരം ജീവൻ രക്ഷിക്കുന്നു’ എന്നതാണ് ഈ വർഷത്തെ സന്ദേശം. (മായമില്ലാത്ത ഭക്ഷണം ആയിരിക്കും ഈ അമ്മ കൊണ്ടുപോകുന്നത് എന്ന് പ്രതീക്ഷിക്കാം) Josekutty Panackal (PhotoJournalist) Picture Editor 📷 MALAYALA MANORAMA

Share News
Read More

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]

Share News
Read More

വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ക്യാമ്പസുകളിൽ പിടിഎ ശക്തിപ്പെടുത്തി, രാഷ്ട്രീമില്ലാത്ത സ്റ്റുഡന്റ് കൗൺസിൽ കൂടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ പോരെ?

Share News

വിദ്യാർത്ഥികൾക്ക് നേതൃപാടവും, രാഷ്ട്രീയ ബോധവും, സാമൂഹിക പ്രതിബദ്ധതയും നിർബന്ധമായി വേണം. അതിന് പക്ഷെ സ്കൂളുകളിലും, കോളേജുകളിലും കക്ഷി രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ? അതുപോലെ തന്നെ നല്ല രീതിയിൽ ശമ്പളവും, ആനുകൂല്യങ്ങളും ലഭിക്കുന്ന, എല്ലാ രീതിയിലും സംരക്ഷിക്കപ്പെടുന്ന അധ്യാപകർക്ക് ട്രേഡ് യൂണിയന്റെ ആവശ്യമുണ്ടോ? ഏതു പൗരനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന പോലെ ഇവർക്ക് ക്യാമ്പസിന്റെ വെളിയിൽ രാഷ്ട്രീയം ആവാമല്ലോ, അതു പോരെ? വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ക്യാമ്പസുകളിൽ പിടിഎ ശക്തിപ്പെടുത്തി, രാഷ്ട്രീമില്ലാത്ത സ്റ്റുഡന്റ് കൗൺസിൽ കൂടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ […]

Share News
Read More

വിവാഹ മോചന കേസുകളിൽ പാലിക്കേണ്ടസാമാന്യ മര്യാദകൾ പൊതു ജനങ്ങൾക്ക് ഉന്നത കോടതികൾ തന്നെ ചൊല്ലി കൊടുക്കേണ്ട കാലമായി.

Share News

വിവാഹ ബന്ധം വേർ പിരിയാൻ തീരുമാനമെടുത്താൽ അത് മാന്യമായി നടപ്പിലാക്കണം. നിയമം നൽകുന്ന സൗകര്യത്തെ കള്ള കേസ് നിർമ്മിതിക്കായി ഉപയോഗപ്പെടുത്തരുത്. വിവാഹ വേളയിൽ എന്തെങ്കിലുമൊക്കെ ധനപരമായ കൈമാറ്റങ്ങളുണ്ടെങ്കിൽ അത് അന്തസ്സോടെ തിരിച്ച് കൊടുക്കണം. അപ്പോൾ പണമില്ലെങ്കിൽ ഒരു കാലാവധി പറഞ്ഞുള്ള തിരികെ നൽകൽ വാഗ്ദാനമെങ്കിലും കൊടുക്കണം. ഒന്നും തന്നില്ലെന്ന നുണ ചൊല്ലി തടി തപ്പാൻ നോക്കരുത്. കള്ളക്കേസുകൾ സമ്മർദ്ദത്തിലാക്കി പണവും പൊന്നും തിരിച്ച് മേടിക്കാനുള്ള ഏർപ്പാടാണെന്ന്‌ വക്കീൽ വൃത്തങ്ങൾ പറയുന്നു. ഇല്ലാത്ത അക്രമത്തെയും, അവിഹിത ബന്ധത്തെയും,പോക്സോ സാഹചര്യങ്ങളെയും […]

Share News
Read More

മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ

Share News

കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ആൾനാശത്തിനും ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു. കേരളത്തിലെ റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളാണെന്നും, റബ്ബറിനെ കാർഷിക വിളയയായി പ്രഖ്യാപിച്ച് 300 രൂപ താങ്ങുവില […]

Share News
Read More