നാട്യമയൂരി – കേരളത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരം

Share News

കൊച്ചി: ടി വി സി ഫാക്ടറിയും ഇമ്പ്രസാരിയോയും മൃദംഗവിഷനും ചേർന്ന് നാട്യമയൂരി എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു.

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വേദിയൊരുങ്ങുന്നത്. നർത്തകിമാരുടെ കഴിവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, നടന സപര്യയ്ക്ക് പ്രോത്സാഹനം നൽകുക, പുതിയ അവസരങ്ങളുടെ വാതായനം തുറക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ടി വി സി ഫാക്ടറി എം ഡി സിജോയ് വർഗീസ്, ഇമ്പ്രസാരിയോ സി ഇ ഒ ഹരീഷ് ബാബു, മൃദംഗവിഷൻ എം ഡി നിഗോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

13 വയസോ അതിനു മുകളിലോ പ്രായമുള്ള ഏതൊരു നർത്തകിക്കും മത്സരത്തിൽ പങ്കെടുക്കാം. www.naatyamayoori.org എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ. അപേക്ഷകർ അവരുടെ 2 മിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസ് വീഡിയോ കൂടി അയക്കണം. ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കായി നൃത്തരംഗത്തെ പ്രഗത്ഭർ നയിക്കുന്ന പരിശീലന കളരി സംഘടിപ്പിക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 18 പേർക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. വിജയികൾക്ക് നാട്യമയൂരി ക്രൗണും ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റ് സന്ദർശിക്കുക:

http://www.naatyamayoori.org/

നാട്യമയൂരി കോർഡിനേറ്റർമാരായ ഡോ. ജോയ് കൃഷ്ണ, കവിത പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ നാട്യമയൂരിയുടെ ലോഗോ ജോയ് കൃഷ്ണ, നിഗോഷ് കുമാർ, സിജോയ് വർഗീസ്, ഹരീഷ് ബാബു, കവിത പ്രദീപ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.

Share News