‘ഏക സിവില്‍ കോഡ് ബിജെപി അജണ്ട; ലക്ഷ്യം ഹിന്ദു രാഷ്ട്രം,വര്‍ഗീയ ധ്രുവീകരണം ’: സീതാറാം യെച്ചൂരി
കോഴിക്കോട്: ഏക സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ വൈവിധ്യങ്ങള്‍ക്കാണ് ഭരണഘടന ഊന്നല്‍ നല്‍കുന്നതെന്നും അതാണ് സംരക്ഷിക്കപ്പെടേണ്ടതാണെന്നു അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍കോഡില്‍ ബിജെപിക്ക് പ്രത്യേക അജണ്ടയുണ്ട്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം മുന്നില്‍വച്ചുള്ള നീക്കമാണിതു. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അപ്പോഴാണ് ഏകീകരണമെന്ന പേരില്‍ പുതിയ ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നത്. […]
Read More