‘പെണ്‍പ്രതിമ തന്ന് പ്രകോപിപ്പിക്കരുത്’: ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ അലൻസിയര്‍

Share News

തിരുവനന്തപുരം: പെണ്‍പ്രതിമ തന്ന് പ്രകോപിപ്പിക്കരുതെന്ന് നടൻ അലൻസിയര്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സെപ്‌ഷ്യല്‍ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ സ്ത്രീവിരുദ്ധ പരമാര്‍ശം. ആണ്‍ക്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍ക്കരുത്തുള്ള പ്രതിമ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണ്‍പ്രതിമ ലഭിക്കുന്ന ദിവസം താൻ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തുക വര്‍ധിപ്പിക്കണം. 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയര്‍ വേദിയില്‍ പറഞ്ഞു. അപ്പന്‍ എന്ന […]

Share News
Read More

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും…|ജാഗ്രത പാലിക്കണം.

Share News

മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം..കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. എന്താണ് മയക്കുമരുന്നുകൾ? ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ഒക്കെ ബാധിക്കും. […]

Share News
Read More

വികസനം v/s ജനാധിപത്യം!

Share News

വികസനം മുഖ്യ അജണ്ടയാകുമ്പോൾ ജനാധിപത്യം ക്ഷീണിച്ചു പോകുന്നതായി ചരിത്രത്തിൽ ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്! ജനാധിപത്യം പുഷ്കലമാകുമ്പോൾ വികസന മുരടിപ്പുണ്ടാകും എന്നതിന് ഇന്ത്യയിൽ ജീവിക്കുന്നവർ മറ്റ് ഉദാഹരണങ്ങൾ തേടിപ്പോകേണ്ടതുമില്ല! ഇന്ത്യയുടെ രാഷ്ട്രശില്പികൾ ജനാധിപത്യത്തിനാണ് ഒന്നാം സ്ഥാനം നൽകിയത്. രാഷ്ട്രീയ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഇന്ത്യയിൽ ഭരണഘടനാപരമായും നിയമം മൂലവും സംരക്ഷിക്കപ്പെടുകയും രാഷ്ട്രീയമായ കൈകടത്തലുകളിൽനിന്നും അടിച്ചമർത്തലുകളിൽനിന്നും പരിരക്ഷിക്കപ്പെടുകയും ചെയ്തുപോരുന്നു! ‘അടിയന്തരാവസ്ഥ’യുടെ നാളുകളിൽ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിയന്ത്രിക്കുവാനുള്ള രാഷ്ട്രീയ നീക്കമുണ്ടായെങ്കിലും, ഇന്ത്യൻ ജനത അതിനെ അതിജീവിച്ചു! വികസനത്തിനാവശ്യമായ കാര്യക്ഷമതയും അച്ചടക്കവും […]

Share News
Read More

ഭാര്യഭർത്താക്കന്മാർ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ സെക്സ് കാര്യങ്ങൾ .

Share News
Share News
Read More

മണിപ്പൂരിലെ ക്യാമ്പുകളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്.

Share News

കഴിഞ്ഞ നാലരമാസം കൊണ്ട് അവരുടെ മനോനിലയിൽ തന്നെ വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പലവിധത്തിലുള്ള കഴിവുകളും സാമർത്ഥ്യങ്ങളും ഉള്ളവർ ക്യാമ്പിന്റെ അകത്തളത്തിൽ തളക്കപ്പെട്ട അവസ്ഥയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം ആർക്കും മനസ്സിലാക്കാൻ കഴിയും. ഓരോ തവണ റിലീഫ് ക്യാമ്പിൽ ചെല്ലുമ്പോൾ പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നിരാശയുടെ പടുകുഴിയിൽ കഴിയുന്ന ഒരുപറ്റം ജനങ്ങൾ. ഞാൻ പഠിപ്പിക്കുന്ന കോളേജിലെ Social Entrepreneurship Specialisation വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു Skill Mapping […]

Share News
Read More

ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്.

Share News

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.  ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ […]

Share News
Read More

ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല .

Share News

ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല . നല്ല സുഹൃത്തുക്കളോട് പ്രശ്നങ്ങൾ തുറന്നു പറയുക . എന്തെങ്കിലും പരിഹാരം അവർ കാണാതിരിക്കില്ല. എന്റെ അനുഭവമാണിത്. അനേകരുടെ ജീവിതത്തിൽ ഇത്തരത്തിൽ ഇടപെട്ടിട്ടുണ്ട്. എത്ര വലിയ പ്രശ്നത്തിനും നമുക്ക് പരിഹാരം കണ്ടെത്താം. ആയിരം പേർ നമുക്കൊപ്പം നിൽക്കും. പ്രശ്നം തീരും. ഈ ലോകം നല്ലവരുടേയും, നമ്മെ സഹായിക്കുന്നവരുടേയും, വിശ്വാസിക്കാൻ കൊള്ളാവുന്നവരുടേയും കൂടിയാണ്. എല്ലാവരും അഴുക്കു മനുഷ്യരല്ല. Prince Pittappillil

Share News
Read More

ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു

Share News

കൊച്ചി: മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1980, 1990 കാലത്ത് സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ വിവിധ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. 1947ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തറയിലാണ് പിപി മുകുന്ദന്റെ […]

Share News
Read More

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടുപേര്‍ക്ക് രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Share News

ന്യൂഡല്‍ഹി: കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും […]

Share News
Read More

കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.

Share News

സഹായധനം നൽകി. ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ […]

Share News
Read More