
കാടും കാട്ടാറും താണ്ടി ട്രൈബ് വാക്സ്
എറണാകുളം ജില്ലയിലെ ആദിവാസി ഊരുകളിൽ സമ്പൂർണ്ണ വാക്സിനേഷനായി ട്രൈബ് വാക്സ് മിഷന് തുടക്കമിട്ടു . ഊരുകളിലെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും 4 ദിവസത്തിനുള്ളിൽ വാക്സിൻ കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം.









3257 പേരുടെ വാക്സിനേഷന് വേണ്ടി ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, വനം വകുപ്പ് ജീവനക്കാരും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ഈ ദൗത്യം നയിക്കുന്നത്. ആദ്യ ദിവസം 638 പേർക്ക് വാക്സിൻ നൽകി