ലോകത്തിലെ ഏറ്റവും വലിയ ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ പോലും എത്ര മാത്രം നിസ്സഹായര്‍ |5 മനുഷ്യ ജീവനുകളെ രക്ഷിക്കാനായില്ല.

Share News

ടൈറ്റൻ ദുരന്തമായി മാറി, നാലുദിവസം നീണ്ടുനിന്ന തിരച്ചിൽ വിഫലം, ടൈറ്റൻ പേടകം പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു. ഒട്ടേറെ നിഗൂഢതയുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ സാഹസിക യാത്രികരാണ് അതിന് സമീപത്തു തന്നെ ജീവൻ പൊലിഞ്ഞത്.

രക്ഷാപ്രവർത്തനം മനുഷ്യന് അസാധ്യമെന്നുറപ്പായ അവസാന നിമഷത്തിൽ പോലും തായ്ലൻഡ് ഗുഹയിൽ അകപ്പെട്ട കുട്ടികളെയും ആമസോൺ കാട്ടിൽ വിമാനം തകർന്ന് കാണാതായ കുട്ടികളെയും ആയുസ്സ് നീട്ടിക്കൊടുക്കാൻ ഇടപെട്ട അദൃശ്യമായൊരു പ്രപഞ്ച ശക്തിയുണ്ട്.

മനുഷ്യനു പറ്റിയ തെറ്റാണങ്കിൽകൂടി ഇപ്പോൾ വരുന്ന വാർത്തകൾ നമ്മളെ വേദനിപ്പിക്കുന്നു. ടൈറ്റാൻ സമുദ്ര പേടകത്തിലെ ഓക്സിജൻ തീർന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഒരു കുഞ്ഞു പേടകത്തിൽ കുടുങ്ങിയ അഞ്ചുപേരുടെ മാനസികസംഘർഷങ്ങൾ എങ്ങനെ എന്നത് നമ്മൾക്ക് സങ്കൽപ്പിക്കാൻപോലും പ്രയാസമാണ്.
എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കാം. അത്ഭുതങ്ങൾ സംഭവിക്കട്ടെ. അല്ലാതെന്തുപറയാൻ.
നേരത്തെ പൊട്ടിത്തെറിച്ചു എന്നാണ് ഇപ്പോൾ കിട്ടിയ വാർത്തകളിൽ
.
Updated news
The United States Coast Guard has said that a debris field has been discovered as part of the search for the submersible with five men on board that went missing on its way to visit the wreckage site of the Titanic.
Anyone boarding Titan was required to sign a disclaimer that read:
‘This experimental vessel has not been approved or certified by any regulatory body and could result in physical injury, emotional trauma, or death.’





All reactions:
55

അതുപൊലെ ലോകം ആ ഒരു ശുഭവാർത്ത പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ജീവൻ പണയം വെച്ചു വരെ അറിവ് നേടാനും അതിലൂടെ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുത്താനുമുള്ള മനുഷ്യസഹജമായ ജിജ്ഞാസയാണ് മനുഷ്യരെ ഇവിടെ വരെ എത്തിച്ചത്.

നമ്മുടെ പൂർവികർ ത്യാഗങ്ങൾ സഹിച്ചു മുന്നേറി അതിന്റെ ഗുണഫലങ്ങൾ ഇന്നത്തെ പിൻഗാമികൾ അനുഭവിക്കുന്നു. പ്രകൃതിയോടും ജീവജാലങ്ങളോടും മല്ലിട്ട് നേടിയ അറിവുകളാണ് മനുഷ്യകുലത്തെ ഈ നിലയിൽ വരെ എത്തിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ പോലും എത്ര മാത്രം നിസ്സഹായര്‍ 5 മനുഷ്യ ജീവനുകളെ രക്ഷിക്കാനായില്ല. ബഹിരാകാശം എത്രത്തോളം നിഗൂഢമാണോ അത്രത്തോളം നിഗൂഢമാണ് സമുദ്രവും. കമ്മ്യൂണിക്കേഷന് ആവശ്യമായ റേഡിയോ സിഗ്നലുകൾ വെള്ളത്തിൽ പ്രത്യേകിച്ച് ലവണ ജലത്തിൽ ദൂരേക്ക് സഞ്ചരിക്കില്ല. കടലിനടിയിൽ പ്രകാശം തീരെയില്ല, കടലിനടിയിലെ ഏകദേശം മർദ്ദം അന്തരീക്ഷമർദ്ദത്തിന്റെ 380 ഇരട്ടിയാണ് ഈ പ്രഷറിൽ എല്ലുവരെ ക്ഷണനേരം കൊണ്ട് പൊടിഞ്ഞു പോകും. 100 മീറ്റർ മുന്നോട്ട് യാത്ര ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല പക്ഷേ 100 മീറ്റർ ഭൂമിയിലേക്ക് കുഴിക്കാൻ എത്ര കഷ്ടപ്പാടാണ് അതാണ് വ്യത്യാസം.

മനുഷ്യൻ എത്ര നിസ്സാരൻ, ഇതൊരു ഓർമ്മപ്പെടുത്തലാണ്, ആധുനികലോകം എല്ലാം തികഞ്ഞ നമ്മൾ. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ആധുനിക സംവിധാനങ്ങൾ ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പോലും എത്ര നിസ്സഹായരാണ്.

ലക്ഷ്യമിട്ടാൽ ലോകത്ത് സർവ്വേശ്വരൻ സൃഷ്ടിച്ച എന്തും നമുക്ക് നേരിൽ ആസ്വദിക്കാം. പാളിച്ചകളിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ കൂടുതൽ സൗകര്യം ഒരുക്കാൻ ഈ മേഖലയിലെ ഗവേഷകർക്ക് കഴിയട്ടെ.

അനന്തം അജ്ഞാതം അവര്‍ണ്ണനീയംഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗംഅതിങ്കെലങ്ങാണ്ടൊരിടത്തിരുന്നുനോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു !

ശുഭദിനം ✌️

കടപ്പാട് വിനോദ് പണിക്കർ 

Share News