മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് അകപ്പെട്ട എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജ൯മാരുടെ സംഘം സുരക്ഷിതരാണ്. കുടുംബാംഗങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.

Share News

ഹൗസ് സർജന്മാരുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടതിനെ തുടർന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നു.

തുടർന്ന് അദ്ദേഹം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ച് അവരുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. അവർക്ക് വേണ്ട സഹായമൊരുക്കുന്നത് സംബന്ധിച്ച് മണാലി ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശവും നൽകിയിട്ടുണ്ട്.

Hibi Eden 

Member of Parliament from Ernakulam 

Share News