
ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്.| തേജോ വധം..|തിരിച്ചറിവ് ഈ ആൾക്കൂട്ടം നൽകിയാൽ നന്നായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്.

ഇങ്ങനെയൊരു ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കോൺഗ്രസ്സ് പാർട്ടി മെഷ്യനറിക്ക് ആവില്ല. മുമ്പ് കണ്ട പല വിലാപ യാത്രകളിൽ നിന്നും ഇത് അത് കൊണ്ട് വ്യത്യസ്തമാണ്.
രാഷ്ട്രീയ എതിർപ്പുള്ളവർക്ക് പോലും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ ഇഷ്ടമാണെന്ന് വേണം കരുതാൻ.
എല്ലാ രാഷ്ട്രീയ ചേരിയിൽ പെട്ടവരും ഈ ആൾക്കൂട്ടത്തിലുണ്ടെന്ന് തോന്നുന്നു.ഒരു രാഷ്ട്രീയം ഇല്ലാത്തവരും ഈ ആൾക്കൂട്ടത്തിലുണ്ട്.

സാമൂഹിക സേവനത്തിന്റെ തലത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി പൈലറ്റ് ചെയ്തിട്ടുണ്ട്.അതിന്റെ ഗുണഭോക്താക്കൾ പലരും അത് മറയില്ലാതെ തുറന്ന് പറയുന്നുണ്ട്.

ഇത്തരം ഒരാളെ തേജോ വധം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ എന്തൊക്കെയായിരുന്നു?

അതേ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ അന്ത്യയാത്ര. രാഷ്ട്രീയ യുദ്ധത്തിൽ ഇമ്മാതിരി ആയുധങ്ങൾ വേണ്ടെന്ന തിരിച്ചറിവ് ഈ ആൾക്കൂട്ടം നൽകിയാൽ നന്നായിരുന്നു.
(സി ജെ ജോൺ)

Drcjjohn Chennakkattu