
ആദർശ രാഷ്ട്രീയത്തിന് മുൻതൂക്കം കൊടുക്കുന്ന പി ടി യുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശ്യൂനത ആണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രിയ സുഹൃത്ത് പിടിക്ക് വിട.
പിടിമായിട്ടുള്ള സൗഹൃദബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .കെഎസ്യു പ്രവർത്തകനായി ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം,പുതിയ അത് ഒരു വലിയ സുദൃഢമായ ബന്ധം ആയിരുന്നു. പിടി കെഎസ്യു പ്രസിഡൻറ് ആയിരിക്കുമ്പോൾ പിടി യോടൊപ്പമുള്ള കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.ഞങ്ങൾ തമ്മിലുള്ള വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത്
പി.ടി യുടെ വിവാഹത്തിന് സാക്ഷികളായിരുന്നു വളരെ ചുരുക്കം സുഹൃത്തുക്കൾ ഒരുവനായിരുന്നു ഞാൻ. പിടിയും ഉമയുമായുള്ള സ്നേഹബന്ധം ഉമയുടെ വീട്ടുകാർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ബ്രാഹ്മണ പശ്ചാത്തലത്തിൽ വളർന്നു വന്നിരുന്ന കുട്ടി എന്ന നിലയിൽ വീട്ടുകാരുടെ അംഗീകാരം ലഭിക്കാതെ വന്നപ്പോൾ, ഉമയെ രാത്രി വീട്ടിൽ പോയി വിളിച്ചു കൊണ്ടുവരാൻ പോയ നാലുപേരിൽ ഒരാളായിരുന്നു ഞാൻ .പക്ഷേ പിന്നീട് പി ടി യുടെ ആ വലിയ വ്യക്തിത്വം തിരിച്ചറിഞ്ഞ്, വളരെ വലിയ സൗഹൃദം ആ കുടുംബവുമായി പിടിക്ക് ഉണ്ടായിരുന്നു
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ, മുഖം നോക്കാതെ അഭിപ്രായം പറയുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ധീരനായിരുന്നു പിടി തോമസ്. ആദർശ രാഷ്ട്രീയത്തിന്റെ അവശേഷിരിക്കുന്ന കണ്ണികളിൽ ഒരാൾ ആയിരുന്നു പി ടി തോമസ്. താൻ എടുക്കുന്ന നിലപാടുകൾക്കും താൻ എടുക്കുന്ന തീരുമാനങ്ങളുടെ എല്ലാം പുറകിൽ, അദ്ദേഹത്തിൻറെ അടിയുറച്ച രാഷ്ട്രീയ വിശ്വാസങ്ങളും ആദർശങ്ങളും ഉണ്ടായിരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.
ആദർശ രാഷ്ട്രീയത്തിന് മുൻതൂക്കം കൊടുക്കുന്ന പി ടി യുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശ്യൂനത ആണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോടും, ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഉള്ള അനുശോചനം അറിയിക്കുന്നു…

Anto Antony