തൃക്കാക്കര – തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി 130 വർഷം പഴക്കമുള്ള ഇരുമ്പുപാലം ഒരു ചരിത്ര അടയാളം കൂടിയാണ്..

Share News

ബ്രിട്ടീഷ് എഞ്ചിനിയറായ റോബർട്ട് ബ്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇരുമ്പുപാലം, രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിനായാണ് ഉപയോഗിച്ചിരുന്നത്.

പാലം ശോച്യാവസ്ഥയിൽ ആയതോടെ 2020 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് പരിസരവാസികൾക്കടക്കം സഞ്ചരിയ്ക്കുന്നതിനായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്നു..പാലം പുനർനിർമ്മിയ്ക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾ അടക്കം സംഘടിപ്പിക്കപ്പെട്ടെങ്കിലും സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അലംഭാവ സമീപനം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു..

പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ MLA ശ്രീ കെ ബാബു സബ്മിഷൻ അടക്കം അവതരിപ്പിച്ചു സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു .വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് PT യും നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.ഈ കഴിഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിലും പ്രധാനപ്പെട്ട പ്രചരണ വിഷയമായിരുന്നു ഇരുമ്പ് പാലം പുനർനിർമ്മാണം.വികസന വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു നമ്മൾ നടത്തിയ ‘ജനഹിതം’ ക്യാമ്പയിനിലും നിരവധിയായ മെസ്സേജുകൾ ലഭിച്ചുരുന്നു..എംഎൽഎ ആയി ചുമതല ഏറ്റെടുത്ത് ഒരു മാസം പിന്നിട്ടപ്പോഴേക്കും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്..126 മീറ്റർ നീളവും, 11 മീറ്റർ വീതിയുമുള്ള പുതിയ പാലത്തിന്, ഒന്നര മീറ്റർ വീതം ഇരുവശത്തും നടപ്പാതയുമുണ്ടാകും.പാലത്തിന് അടിയിലൂടെ ബോട്ട് ഗതാഗതം സാധ്യമാകും വിധം ജലനിരപ്പിൽനിന്ന്‌ അഞ്ചരമീറ്റർ ഉയരമുണ്ടാകുന്ന രീതിയിലാണ് രൂപരേഖ. പാലത്തിനും അപോച്ച് റോഡിനുമായി 60 സെന്റ് ഏറ്റെടുക്കും.തൃപ്പൂണിത്തുറയുടെയും തൃക്കാക്കരയുടെയും വികസന കുത്തിപ്പിന് പാലം യഥാർത്ഥ്യമാകുന്നതിലൂടെ സാധ്യമാകും..

ഉമ തോമസ് എം എൽ എ

Share News