A message from the Holy Father, Pope Francis on the train accident that happened in Odisha.

Share News

ഒഡീഷ ട്രെയിന്‍ ദുരന്തം: ദുഃഖം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും പാപ്പയുടെ സന്ദേശം

വത്തിക്കാന്‍ സിറ്റി/ ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ച ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ തന്റെ പ്രാർത്ഥന അർപ്പിച്ചു. ട്രെയിൻ അപകടത്തിൽ ഉണ്ടായ വലിയ ജീവഹാനിയെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കുകയാണെന്നും പാപ്പ അറിയിച്ചു.

മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഭരമേൽപ്പിക്കുകയാണ്. അവരുടെ നഷ്ടത്തിൽ വിലപിക്കുന്നവർക്ക് ഹൃദയംഗമമായ അനുശോചനം നേരുന്നു. പരിക്കേറ്റ അനേകം പേർക്കും രക്ഷാസേനാംഗങ്ങളുടെ പ്രയത്നങ്ങൾക്കും പ്രാർത്ഥനകൾ അർപ്പിക്കുന്നു. എല്ലാവരിലും “ധൈര്യത്തിന്റെയും സാന്ത്വനത്തിന്റെയും ദൈവിക ദാനങ്ങൾ” ചൊരിയപ്പെടട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് അനുശോചന സന്ദേശം സമാപിക്കുന്നത്. പാപ്പക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് സന്ദേശം കൈമാറിയത്.

PR23Jun03_65-M_Odisha-Train-disaster

ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് ആദരാഞ്ജലികൾ അർപ്പിച്ചു.
കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും സർക്കാർ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു.
സുരക്ഷിതയാത്ര ഉറപ്പുവരുത്തേണ്ട കേന്ദ്രങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുകയും, യാത്രക്കാർക്ക് പ്രത്യാശപകരുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
nammude-naadu-logo
Share News