നമ്മുടെ ബസ് സ്റ്റേഷനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കക്കൂസുകളെക്കുറിച്ചാണ് !|ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ ശ്രദ്ധിച്ചെങ്കിൽ !

Share News

ഒരു പ്രധാന വിഷയമാണ്!

നമ്മുടെ ബസ് സ്റ്റേഷനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കക്കൂസുകളെക്കുറിച്ചാണ് !

വൃത്തിയെക്കുറിച്ച് നമുക്ക് വേവലാതിപ്പെടാം എന്ന് മാത്രം !

പക്ഷേ മറ്റൊന്നുണ്ട്.

ഒരു യാത്രയ്ക്കിടയിൽ നമ്മൾ ചെന്ന് കയറുന്നവയാണ് ഈ ശുചിമുറികൾ.

അതൊരുപക്ഷേ ഒന്നിനാവാം രണ്ടിനാവാം.

രണ്ടിനാണെങ്കിൽ പെട്ടതുതന്നെ !

ജീൻസ് ഇട്ടുകൊണ്ട് പോകുന്നവൻ / വൾ അതൊന്ന് മൊത്തം ഊരി എവിടെയെങ്കിലും തൂക്കിയിടണം എന്ന് ആഗ്രഹിച്ചാൽ കുഴഞ്ഞതുതന്നെ .

പാൻറ് താഴേക്ക് ഇറക്കിവെച്ച്, വളരെ ബുദ്ധിമുട്ടിയിരുന്ന് കാര്യം സാധിക്കണം.

ഇന്ത്യൻ ടോയ്ലറ്റ് ആണെങ്കിൽ പറയുകയും വേണ്ട.

എന്തുകൊണ്ടാണ് നമ്മുടെ ടോയ്‌ലറ്റുകളിൽ വസ്ത്രം തൂക്കാൻ ഒരു ഹൂക്ക് ഘടിപ്പിക്കാൻ ഇവയുടെ പ്ലാൻ അംഗീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് കഴിയാതെ പോകുന്നത്?

ഇതിന് മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

അവരല്ലല്ലോ ഈ പ്ലാനുകൾ അംഗീകരിക്കുന്നത്!

മറ്റൊന്ന് നമ്മുടെ കയ്യിലുള്ള മൊബൈലോ പേഴ്സോ എവിടെവയ്ക്കും എന്നതാണ്!

അതിന് ഒരു സ്ഥലവും ഉണ്ടാകില്ല എന്നുമാത്രമല്ല പുരുഷന്മാരുടെ ടോയ്‌ലറ്റിൽ വെന്റിലേഷൻ ഉണ്ടെങ്കിൽ ആ ഭാഗത്തുള്ള സ്ഥലത്ത് മിക്കവാറും കാലി മദ്യക്കുപ്പികൾ ആയിരിക്കും!

അല്ലെങ്കിൽ വെള്ളം നിറഞ്ഞു കിടക്കുന്ന തറയിൽ തന്നെ ഈ മൊബൈലും പേഴ്സും വയ്ക്കേണ്ടിവരും.

പാൻ്റിൽ തന്നെ അവ സൂക്ഷിച്ച ശേഷം ഇരുന്നാൽ ക്ലോസറ്റിനകത്തു വീണില്ലെങ്കിൽ ഭാഗ്യം!

ഇനി ഒരു കൈയിൽ വയ്ക്കാമെന്ന് വച്ചാൽ എങ്ങനെയാണ് കാര്യം കഴിഞ്ഞ ശേഷം വൃത്തിയാക്കുക!

പലവട്ടം അനുഭവിച്ചിട്ടുള്ളതാണ്.

പറഞ്ഞുതരാൻ ചിലർക്കെങ്കിലും ചില കുറുവഴികൾ ഉണ്ടായിരിക്കും!

പക്ഷേ അതല്ലല്ലോ ശാശ്വത പരിഹാരം!

നമ്മളും ടോയ്ലറ്റ് പേപ്പർ ഉപയോഗിക്കുന്നവർ ആണെങ്കിൽ ഈ പ്രശ്നമില്ല.

നമ്മുടെ കക്കൂസുകൾ നിറയെ വെള്ളമാണ് എപ്പോഴും 1

മൊബൈലും പേഴ്സും വയ്ക്കാൻ ഒരു സംവിധാനം ഈ ശുചിമുറികൾക്കുള്ളിൽ ഒരുക്കിക്കൂടെ?

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വേണ്ടതാണ് വസ്ത്രം തൂക്കാനുള്ള ഈ ഹൂക്കുകളും ഒരു ചെറിയ സ്റ്റാൻഡും.

ഒരു ഹാൻഡ് വാഷും കൂടി .

ഇത്രയും ചെയ്യാത്ത നാം ഇന്നും പ്രാകൃതകാലത്ത് തന്നെയാണ് എന്നു പറയേണ്ടി വരുന്നതിൽ ക്ഷമിക്കുക.

ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ ശ്രദ്ധിച്ചെങ്കിൽ !

💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും .💙

പ്രശാന്ത് വാസുദേവ്

Share News