മുഖ്യമന്ത്രി വി ഡി സതീശനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് അനുമോദിച്ചു .

Share News

മുഖ്യമന്ത്രി വി ഡി സതീശനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് *അനുമോദിച്ചു .

കൊച്ചി. സമകാലിക കേരള പൊതുസമൂഹത്തിന്റെയും യൂ ഡി എഫിലെ ഘടക കക്ഷികളുടെയും പിന്തുണയും കാഴ്ചപ്പാടും ഉൾക്കൊണ്ടുണ്ടുകൊണ്ട് മുൻ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി നിയമിച്ചതിൽ കോൺഗ്രസ്‌ ദേശിയ നേതൃത്തെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
നവ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിയമിതനായ വി ഡി സതീശനെ ഫെലോഷിപ്പ് അനുമോദിച്ചു.


ജീവന്റെ സംസ്കാരം മനസ്സിലേറ്റി പാർശവൽക്കരിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, കാഴ്ചപരിമിതർ, മുകബധിരർ,… തുടങ്ങിയവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.


തമിഴ്നാട് മാതൃകയിൽ ലഹരിവിരുദ്ധ നയങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും സാബു ജോസ് പറഞ്ഞു.*

Share News