പി.ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാകും.
പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പി. ടി ഉഷ മാത്രമാണ്. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്രമാണുള്ളത് .ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 10 ന് നടക്കും.നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.നേരത്തെ ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.
Read More“ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്‍റെ വികസന യജ്ഞത്തിൽ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്.”|മുഖ്യമന്ത്രി
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്തത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവന ചെയ്തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനിന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ ഉച്ചനീചത്വവും ഭരണഘടനാ മൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് […]
Read MoreYour health is obviously important but stress, fear, and worry are far more damaging than any delicious food or drink you may deny yourself. Happiness and peace are the best medicine.|10 THINGS TIME HAS TAUGHT ME
10 THINGS TIME HAS TAUGHT ME 1. Most of our life is spent chasing false goals and worshipping false ideals. The day you realise that is the day you really start to live. 2. You really, truly cannot please all of the people all of the time. Please yourself first and your loved ones second, […]
Read More“സ്പോര്‍ട്സ് വേറെ മതം വേറെ, കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട”; സമസ്തയെ തള്ളി കായിക മന്ത്രി
തിരുവനന്തപുരം: കായികം മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ നിലപാട് തള്ളിയാണ് മന്ത്രിയുടെ അഭിപ്രായം. സ്പോര്‍ട്സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും, മന്ത്രി പറഞ്ഞു. സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദേശത്തിനിതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി […]
Read Moreവഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ|. അസത്യങ്ങളും അർധസത്യങ്ങളും നിറഞ്ഞ വികലമായ ഒരു ചരിത്രബോധമാണ് നമ്മുടെ കുട്ടികൾക്ക് ക്ലാസുകളിൽ ലഭിക്കുന്നത്. ചരിത്രപരമായ തെറ്റുകൾ പഠിച്ചിറങ്ങുന്ന കുട്ടികൾ തങ്ങൾക്കുതന്നെയും സമൂഹത്തിനും വിനയാകാം.
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംസ്ഥാനവിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (SCERT) സ്കൂൾ വിദ്യാർഥികൾക്കായി തയാറാക്കി നടപ്പിൽവരുത്തിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ ചില പാഠഭാഗങ്ങൾ വായിക്കുന്പോൾ അവ തയാറാക്കിയവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകുന്നു. മേൽപ്പറഞ്ഞ സമിതിയുടെ ഡയറക്ടർ ഡോ. ജെ. പ്രസാദ് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭത്തിൽ കൊടുത്തിരിക്കുന്ന കത്ത് വളരെ മനോഹരവും അർഥസന്പുഷ്ടവുമാണ്. സാമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രാധാന്യമെന്തെന്നും പഠനത്തിലൂടെ ശാസ്ത്രീയ മനോഭാവവും ജീവിതമൂല്യങ്ങളും വിശാലവീക്ഷണവും സാധ്യമാകണമെന്നതും കത്തിൽ എടുത്തുപറയുന്നു. വൈവിധ്യങ്ങളെ ആദരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും എല്ലാ ജീവജാലങ്ങളോടും […]
Read Moreഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതുമുതല്‍; ഫലം മെയ് പത്തിനകം
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ […]
Read Moreഎറണാകുളം ജില്ലാ ആസൂത്രണ സമിതിയും എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ പത്തിന് വരാപ്പുഴ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ […]
Read Moreനമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം…
1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല. 2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല. 3. കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു. 4. വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല. 5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഉണരുന്നു. 6. ആഹാരം ഒരിക്കലും മാറ്റുന്നില്ല. 7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 8. രോഗാവസ്ഥയിൽ […]
Read Moreനിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ.
യാദ്: നിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ. രാജ്യത്തിന്റെ ജോര്‍ദാനുമായുള്ള വടക്കന്‍ അതിര്‍ത്തിക്ക് സമീപം നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് റിപ്പോർട്ട്.മുഹമ്മദ് ബിന്‍ സൗദ് അല്‍ റുവൈലി എന്ന പൗരനെയാണ് വധശിക്ഷക്ക് വിധിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിന് ശനിയാഴ്ചയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ 3.7 കിലോ മെറ്റാംഫെറ്റാമൈന്‍ ഗുളികകളുമായി നിരവധി […]
Read More