ചാക്കോ ഹോസ്റ്റലിലെ ആ പഴയ വായനക്കാരൻ…|ജെ ബിന്ദുരാജ്
ടോണി ജോസിനെ ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളെജ് കാമ്പസിൽ എങ്ങനെ, എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയതെന്നതിനെപ്പറ്റി എനിക്ക് ഓർത്തെടുക്കാനാകുന്നില്ല. ഞാൻ ഇംഗ്ലീഷ് സാഹിത്യബിരുദത്തിന് മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കേയാണ് നല്ല കറുപ്പൻ താടിയും രോമാവൃതമായ കൈകളുമുള്ള ടോണി പാലക്കാട് വിക്ടോറിയ കോളെജിൽ നിന്നും യൂണിയൻ ക്രിസ്റ്റ്യൻ കോളെജിലേക്ക് ഇംഗ്ലീഷ് എം എയ്ക്ക് എത്തുന്നതെന്നും എങ്ങനെയോ ഞങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും മാത്രം എനിക്കറിയാം. കോളെജിലെ വലിയ മൈതാനത്തിനപ്പുറത്തുള്ള ചാക്കോ ഹോസ്റ്റൽ എന്ന ടോണിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുചെല്ലാറുണ്ടായിരുന്ന എനിക്ക് അക്കാലത്ത് […]
Read Moreപി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും.
പ്രിയരേ,അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും. തന്റെ ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നുമുള്ള ആഗ്രഹം പി.ടി നേരത്തെ അറിയിച്ചിരുന്നു. ആ അന്ത്യാഭിലാഷം യാഥാര്‍ത്ഥമാക്കുന്നതിന്റെ ഭാഗമായാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിക്കുന്നത്. നാളെ രാവിലെ എന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പി.ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ […]
Read Moreസെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു .
സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു . സംഘം പ്രസിഡന്റ് ശ്രീ എം എക്സ് ജൂഡ്‌സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മേയർ ശ്രീ ടോണി ചമ്മണി ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചു ഉൽഘടനം നടത്തി . മുൻ കൗൺസിലർ ശ്രീ തമ്പി സുബ്രമണ്യൻ ,കൗൺസിലർ ശ്രീ അരിസ്ട്രൊടിൽ എന്നിവർ സംസാരിച്ചു .വയോജനങ്ങളുടെയും വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെയും പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് ടച്ച് ഓഫ് ലവ് […]
Read Moreഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.
2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ […]
Read Moreഇന്ത്യയിലെ 17.5 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു
ന്യൂഡൽഹി: 2021 നവംബറിൽ 17.5 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചു. ഈ കാലയളവിൽ 602 പരാതികളാണ് ലഭിച്ചതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകൾ പുറത്തുവിട്ടത്. ആറാമത്തെ പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഉപഭോക്താവ് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
Read MoreHe was a friendly father, truthful husband, phenomenal artist, and great social worker.|Anna Sibi Yogyaveedan
Writing this with a broken heart -My father Mr.Siby Yogyaveedan passed away on 30th December. Appa was an incredible person! He was the kindest and gentle person I have ever known. He was a friendly father, truthful husband, phenomenal artist, and great social worker. He taught us how to love, he taught us how to […]
Read More2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി
ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]
Read More