പരിവർത്തൻ പദ്ധതി : നാല് കോളനികൾ ദത്തെടുത്ത് റെയിൽവേ ചൈൽഡ് ലൈൻ
ഒരുമിച്ചു കളിച്ച്, ഒരുമിച്ച് പഠിച്ച് മികച്ചൊരു ഭാവിയിലേക്ക് പറന്നുയരാൻ റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത കോളനികളിലെ കുട്ടികൾക്ക് സൗത്ത് റെയിൽവേയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഏരിയ മാനേജർ നിതിൻ നോർബർട്ട്. ഉദയ കോളനിയിലെ എസ്. ഡി കോൺവെന്റിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ “പരിവർത്തൻ” കോളനി ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി സൗത്ത് റെയിൽവേ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഉദയ കോളനി, പി & ടി […]
Read Moreപ്രൊഫഷണൽ ലൈഫിലെ ഏറ്റവും സന്തോഷം നൽകുന്ന ചിത്രം പങ്കുവെക്കട്ടെ…
ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണർ മിസ്റ്റർ ആർ വി രവിയുടെ കയ്യിൽനിന്നും പി എച്ച് ഡി ഡിഗ്രി ഏറ്റുവാങ്ങുന്നു. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് മേധാവി, വൈസ് ചാൻസലർ തുടങ്ങി അനവധി വിശിഷ്ട വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു കോൺവൊക്കേഷൻ ചടങ്ങിൽ…. (December 9) പ്രിയരേ ഈ ചിത്രം ഒരു ഓർമ്മപ്പെടുത്തലാണ്… സ്വപ്നങ്ങൾക്ക് അതിരുകളില്ല എന്ന ഓർമ്മപ്പെടുത്തൽ. …. ഇനിയുമേറെ കാതങ്ങൾ താണ്ടുവാൻ ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ. …. ഓരോ നേട്ടങ്ങൾക്കും പിന്നിലും ഒരുപാട് […]
Read Moreന്യൂനപക്ഷ ദിനാചരണം സ്പീക്കർ 18ന് ഉദ്ഘാടനം ചെയ്യും
ന്യൂനപക്ഷ ദിനാചരണത്തിന്റെ ഉദ്ഘാടനം നിയമസഭാസ്പീക്കർ എം.ബി. രാജേഷ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 18ന് ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഹജ്ജ്-വഖഫ് കായിക മന്ത്രി അബ്ദുറഹിമാൻ മുഖ്യാതിഥിയാകും. അഡ്വ. ഹരീഷ് വാസുദേവൻ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, നെയ്യാറ്റിൻകര രൂപത മെത്രാൻ റെറ്റ് റവ. ഡോ. വിൻസന്റ് സാമുവൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Read Moreവ്യഴാഴ്ച 3404 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4145
December 16, 2021വ്യഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206;കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യഴാഴ്ച 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]
Read Moreസഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയും: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്പാ പ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുര്‍ബാന ഉള്‍ക്കൊള്ളാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ സഭാ വിശ്വാസികള്‍ […]
Read More‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. |ഫാ. ജോഷി മയ്യാറ്റിൽ
ശശി തരൂരിന് ഒരു ബിഗ് സല്യൂട്ട്! “യദാ യദാഹി ധര്‍മ്മസ്യ.. ഗ്ലാനിര്‍ ഭവതി ഭാരതാ” എന്നു തുടങ്ങുന്ന ശ്ലോകമാണ് ഇന്നലത്തെ (2021 ഡിസംബർ 15) പത്രം വായനാനേരത്ത് മനസ്സിലെത്തിയത്! ‘ദ ഹിന്ദു’ ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ശശി തരൂർ എഴുതിയ “Going back to the foundations of the Republic” എന്ന ലേഖനം ദേശസ്നേഹമുള്ള ഓരോ ഭാരതീയനും വലിയ സാന്ത്വനം നല്കുന്നതാണ്. അതിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വിഘടിതസ്വത്വങ്ങളല്ല, ഇന്ത്യൻപൗരൻ എന്ന […]
Read Moreലിംഗഭേദം പ്രകൃതി നിയമമാണ് .
അതെപ്പോഴും നിഷ്പക്ഷമായിക്കൊള്ളമെന്നില്ല എന്നാലതിന്റെ നിഷ്പക്ഷതയിൽ വിശദീകരിക്കേണ്ടത് ജന്മത്തിന്റെ മഹത്തായ സത്തയെ അടിച്ചമർത്താതിരിക്കാൻ അന്യോന്യം ബഹുമാനിക്കാൻ പഠിപ്പിക്കുകയെന്നതാണ്. കാരണം പ്രകൃതിയെ വെല്ലുവിളിക്കാൻ മനുഷ്യന് ആവില്ല. ജോക്കുട്ടൻ
Read Moreമൂന്ന് എഡിജിപിമാർ ഡിജിപിമാരാകും
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് എഡിജിപിമാർക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. കെ പത്മകുമാർ, എസ്. ആനന്ദ കൃഷ്ണൻ, നിധിൻ അഗർവാൾ എന്നിവരുടെ സ്ഥാനകയറ്റ ശിപാർശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവർ ഓരോരുത്തരായി ഡിജിപിമാരാകും. ഐജി ബൽറാം കുമാർ ഉപാധ്യായ എഡിജിപിയാകും. ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ഡിഐജിമാരായ പി. പ്രകാശ്, […]
Read More