അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുക.

Share News

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ അതാത് ജില്ലകളുടെ STD കോഡ് ചേർത്ത് 1077 എന്ന നമ്പറിൽ വിളിക്കുക. അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുക. സത്വരമായ ഇടപെടലുകൾ വലിയ ദുരന്തങ്ങൾ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കുക.

Share News
Read More

നാല് ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യത:റെഡ് അലര്‍ട്ട്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴക്കെടുതി നേരിടുന്ന ഇടുക്കിക്ക് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഇടുക്കിയിലും വയനാട്ടിലും അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഈ രണ്ട് ജില്ലകള്‍ക്ക് പുറമേ പാലക്കാട്, തൃശൂര്‍ എന്നി ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജില്ലകളില്‍ തിരുവനന്തപുരം ഒഴിച്ച്‌ ബാക്കിയെല്ലായിടത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.നാളെ […]

Share News
Read More

രാ​ജ​മ​ല ദു​ര​ന്തം: മ​ര​ണം 14 ആ​യി

Share News

​മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി ഉയർന്നു. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. അതേസമയം, 52 പേ​രെ ഇ​നിയും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.ശമനമില്ലാതെ പെയ്യുന്ന മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദുഷ്കരമാക്കുന്നുണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് മൂ​ന്നാ​ര്‍ രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് രാ​ജ​മ​ല. […]

Share News
Read More

ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി കെസിബിസിയുടെ പുതിയഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി ജനറലും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഇദ്ദേഹം, ഇന്നത്തെ കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണു ചുമതലയേറ്റെടുക്കുന്നത്. കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു ഫാ. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ […]

Share News
Read More

പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച്- ചെല്ലാനത്തേക്ക് ആദ്യഘട്ടം ചാക്കുകളെത്തിച്ചു

Share News

കടൽ ഭിത്തി തകർത്ത് തീരം വിഴുങ്ങുന്ന തിരമാലകൾക്ക് മണൽ ചാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കാൻ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ആവിഷ്കരിച്ച പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി വഴി ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു. പ്ലാസ്റ്റിക്ക് ചാക്കുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കുന്ന സഹൃദയയുടെ പ്രവർത്തനശൈലി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ അങ്കണത്തിൽ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് കർമത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് […]

Share News
Read More

ഇടുക്കിയിൽ അതിതീവ്രമഴയ്ക്ക് സാധ്യത: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Share News

മൂന്നാര്‍:ഇടുക്കിയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് ഇടുക്കിയിലെ ഡാമുകളില്‍ നീരൊഴുക്ക് ശക്തമാണ്. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാം 130 അടിയിലേക്ക് എത്തി. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമാണ്. അതേസമയം മഴക്കെടുതി നേരിടുന്ന വയനാട്ടിലും മലപ്പുറത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്ന് ദുരന്തനിവാരണ […]

Share News
Read More

കഴിഞ്ഞ കുറെ മണിക്കൂറുകളായി ഇടുക്കിയില്‍ തികച്ചും ഭീതിദമായ അവസ്ഥയാണ്.

Share News

കഴിഞ്ഞ കുറെ മണിക്കൂറുകളായി ഇടുക്കിയില്‍ തികച്ചും ഭീതിദമായ അവസ്ഥയാണ്. ഹൈറേഞ്ചിലെമ്പാടും എത്രയോ മണിക്കൂറുകളായി തോരാതെ പെരുമഴ പെയ്യുന്നു. അക്ഷരാര്‍ത്ഥത്തില്‍ മേഘവിസ്‌ഫോടനത്തോട് സമാനമായ അവസ്ഥ. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പെയ്തിറങ്ങുന്നതു പോലെ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നു. ധാരാളം വീടുകള്‍ തകര്‍ന്നു. പെരിയാര്‍ ഉള്‍പ്പെടെ എല്ലാ നദികളും കരകവിഞ്ഞിരിക്കുകയാണ്. വണ്ടിപ്പെരിയാറ്റിലും ചപ്പാത്തിലും ഉപ്പുതറയിലുമെല്ലാം വീടുകളിലും കടകളിലും വെള്ളംകയറി. ഏലപ്പാറ ടൗണും വെള്ളത്തിലായി. ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ […]

Share News
Read More

മൂ​ന്നാ​റി​ല്‍ മ​ണ്ണി​ടി​ച്ചിൽ: പതിനൊന്നു പേരെ രക്ഷപ്പെടുത്തി

Share News

മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തി, ഇവരെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്.മ​ണ്ണി​ടി​ഞ്ഞു വീ​ണ സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെന്നും, സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും റവന്യു മന്ത്രി വ്യ​ക്ത​മാ​ക്കി. അതേസമയം പ്രദേശത്തേക്കുള്ള ഏക പാലം തകര്‍ന്നുപോയതിനാല്‍ അപകടസ്ഥലത്തെക്കുക എന്നത് പ്രയാസമാണ്. കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘവും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ​യും വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം […]

Share News
Read More

മഴ ശക്തമായി : പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കാൻ നിർദേശം

Share News

ആലുവ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ജില്ല ഭരണകൂടം ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതോടെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയ ഭീഷണി നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളുംതുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിതീവ്ര മഴയുടെ […]

Share News
Read More

മൂന്നാറിൽ വൻ മണ്ണിടിച്ചിൽ:നിരവധി പേർ കുടുങ്ങി കിടക്കുന്നതായി വിവരം

Share News

മൂന്നാര്‍: മൂന്നാറിലെ രാജമലക്കടുത്ത് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെൻറിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണുവെന്നാണ് സംശയിക്കുന്നത്. 80 പേര്‍ മണ്ണിനടിയിലുണ്ടെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദുരന്തവ്യാപ്തി അറിവായിട്ടില്ല. പൊലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ […]

Share News
Read More