സാധാരണഗതിയില് 8000 രൂപയോളം വൈദ്യതി ബില് ആകുന്ന എനിക്ക് കിട്ടിയ ബില് 27,200 രൂപയുടേതാണ്-ഉമ്മൻ ചാണ്ടി
കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്ഡിനെതിരേ പ്രതിപക്ഷം ഉയര്ത്തിയ പ്രക്ഷോഭത്തെ തുടര്ന്ന് ചില ഇളവുകള് പ്രഖ്യാപിക്കാന് നിര്ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദുതി നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില് ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണം.സാധാരണഗതിയില് 8000 രൂപയോളം വൈദ്യതി ബില് ആകുന്ന എനിക്ക് കിട്ടിയ ബില് 27,200 രൂപയുടേതാണ്. ഇതില് 7713 രൂപ കുടിശിക തുകയാണ്. ഏപ്രില് മെയ് മാസങ്ങളില് എനിക്ക് വൈദ്യതി ബില് കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്ഡ് പറയുന്നു. […]
Read More