മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .

Share News

സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു. വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യ . മാധ്യമ പ്രവർത്തകർ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ […]

Share News
Read More

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണ്.| കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറയുന്നു.

Share News

സഫാരി ചാനൽ ഞാൻ നിർത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറയുന്നു. ആരും ഇപ്പോൾ ടിവി കാണുന്നില്ല. എല്ലാവരും മൊബൈലിൽ ആണ്. അതുകൊണ്ട് കാലത്തിനൊത്ത് താനും ഉടനെ മാറും എന്നാണ് പറയുന്നത്. സന്തോഷ് ജോർജ് എന്നും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ കഥ ഞാൻ മുൻപ് എഴുതിയതെങ്കിലും വായിക്കാത്തവർക്കായി. പത്താം ക്ലാസ് കഴിഞ്ഞ് അപ്പൻ കോളേജിൽ വിട്ടില്ല . അപ്പൻ നടത്തുന്ന പാരല്ലേൽ കോളേജിൽ രാവിലെ പഠിത്തം വൈകിട്ട് പ്രിന്റിങ് പ്രസ്സിൽ ജോലി. […]

Share News
Read More

ഇതിനൊക്കെ ഇക്കാലമത്രയും മാധ്യമങ്ങൾ ചൂട്ടു പിടിച്ചുകൊടുത്തില്ലേ എന്ന് ചോദിച്ചാൽ അധികമൊന്നും നിഷേധിക്കാനാവില്ല.

Share News

” നിങ്ങൾക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെയാണ് നിങ്ങൾക്ക് അന്യരായി മാറിയത്? ” A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടൻ മോഹൻലാലിന്റെ വാർത്താസമ്മേളനം ഇന്ന് ചാനലുകളിൽ ലൈവായി കണ്ടുകൊണ്ടിരിക്കെ, നടൻ മാധ്യമപ്രവർത്തകർക്കു നേരെ ഏറെ ദയനീയത നടിച്ചുകൊണ്ട് പൊഴിച്ച ഈ ചോദ്യം ഏറെ ശ്രദ്ധേയവും രസകരവുമായി തോന്നി. കൂട്ടത്തിൽ മറ്റൊന്ന് കൂടി നടൻ അതിനു മുൻപ് തൊടുത്തിട്ടിരുന്നു, ‘ അമ്മ ‘ യ്ക്ക് ഏറ്റവും കൂടുതൽ ഷോകൾ നൽകിയിട്ടുള്ളത് […]

Share News
Read More

ആരോഗ്യകരമായ ആശയവിനിമയം എങ്ങനെയാകരുതെന്നതിന്റെ പാഠപുസ്തകമാണ് ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിലെ ഭൂരിപക്ഷവും.

Share News

ആരോഗ്യകരമായ ആശയവിനിമയം എങ്ങനെയാകരുതെന്നതിന്റെ പാഠപുസ്തകമാണ് ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിലെ ഭൂരിപക്ഷവും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തടസ്സപ്പെടുത്തും വിധത്തിലുള്ള ഇടക്ക് കയറി പറയൽ, ആശയപരമായി ചെറുക്കാൻ പറ്റാതെ വരുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കൽ, ടെലി സ്‌ക്രീനിൽ വാസ്തവ ദൃശ്യങ്ങൾ ഒരു ഭാഗത്തു തെളിയുമ്പോഴും, അങ്ങനെയൊന്നും ഉണ്ടായില്ലെന്ന നുണ പറച്ചിൽ, ഉയരുന്ന വർത്തമാനത്തിൽ നിന്നും ഒരു കഷണം മാത്രം അടർത്തിയെടുത്തുള്ള വളച്ചൊടിക്കൽ – ഇങ്ങനെ പോകുന്നു അവയിലെ നെഗറ്റീവ് സ്റ്റൈലുകളുടെ ലിസ്റ്റ്.പക്ഷം ചേർന്ന് വർത്തമാനം പറയുന്ന രാഷ്ട്രീയ നിരീക്ഷകരെന്ന ഒരു കോമഡി കൂട്ടത്തെയും […]

Share News
Read More

കാഴ്ച ശരിയല്ല: നവകേരളത്തിൽ മാധ്യമങ്ങൾ കാണുന്നത്..|ജേർണലിസത്തിന് ഒരു നല്ല ഭാവി ഞാൻ കാണുന്നില്ല.|മുരളി തുമ്മാരുകുടി

Share News

നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതിൽ പിന്നെ എല്ലാ ദിവസ്സവും അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാൻ പറഞ്ഞല്ലോ. പത്ര മാധ്യമങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയിൽ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസൽ അടിക്കുന്നതും ടയർ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളു. ടെലിവിഷൻ ചർച്ചകൾ ഞാൻ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങൾ വ്യത്യസ്തമാകാൻ വഴിയില്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങൾ […]

Share News
Read More

സഭാവിഷയങ്ങളിൽ മാധ്യമ അജണ്ടകളോ?|കാനൻ നിയമപ്രകാരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ യൂണിയനിലോ ചേർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ഒരു വൈദികനില്ല.

Share News

ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ വൈദികനുമായി ബന്ധപ്പെട്ട് രൂപതാധികൃതർ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലെ ഉദാഹരണം. മറ്റേതൊരു സംവിധാനത്തിലും എന്നതുപോലെതന്നെ, നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു അംഗം എന്ന നിലയിൽ ഏതൊരു […]

Share News
Read More

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതി; ന്യൂസ്‌ക്ലിക്കിനെതിരായ നടപടി പ്രതിഷേധാര്‍ഹം; പിണറായി വിജയന്‍

Share News

തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ […]

Share News
Read More