പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്.|ബലി പെരുന്നാൾ ആശംസകൾ നേരുന്നു

Share News

പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ. എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

Share News

കൊച്ചി . ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെക്കുറിച്ചുള്ള പഠനമെന്ന നിലയിൽ മന്ത്രി പി രാജീവ്എഴുതിയിയ പുതിയ പുസ്തകം ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്തു. ഹൈക്കോടതി മുൻ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകമേറ്റുവാങ്ങി. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി അദ്ധ്യക്ഷനായിരുന്നു. ഇതിന് പുറമെ രാഷ്ട്രീയ-സാംസ്കാരിക ലോകത്തെ നിരവധി പേരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. […]

Share News
Read More

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ.

Share News

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ […]

Share News
Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ മുഖ്യമന്ത്രിഇന്നലെ പങ്കുചേർന്നു.

Share News

“കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ ശക്തമായ സാന്നിധ്യമാണ് സ. കെ ജെ ഷൈൻ ടീച്ചർ. സ്ത്രീകളുടെ അവകാശപോരാട്ടങ്ങളിലും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളിലും സഖാവ് മുൻനിരയിലുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ ഇന്നലെ പങ്കുചേർന്നു. ഇടതുപക്ഷത്തിന്റെ വർദ്ധിച്ചു വരുന്ന ജനപിന്തുണയുടെ നേർക്കാഴ്ചയായിരുന്നു ചെറായി, പള്ളുരുത്തി എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങൾ. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ എറണാകുളവും ഇടതുപക്ഷത്തോടൊപ്പം അണിചേരും” മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ […]

Share News
Read More

അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു.

Share News

അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു. 30,000 ഓഫീസുകൾ, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകൾ എന്നിവയുടെ സർവ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തിയാക്കിക്കഴിഞ്ഞു. നെറ്റ്വർക്ക് ഓപ്പറേഷൻസ് സെൻ്ററിൻ്റെ പണികളും കെ.എസ്.ഇ.ബി പോളുകൾ വഴി കേബിൾ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനകം 7389 സർക്കാർ സ്ഥാപനങ്ങളെ കെ-ഫോൺ […]

Share News
Read More

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തി|കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചു.|മുഖ്യമന്ത്രി

Share News

“പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.“ […]

Share News
Read More

പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു.

Share News

പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം […]

Share News
Read More

“ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്”.|മുഖ്യമന്ത്രി

Share News

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

മുഖ്യമന്ത്രിയ്ക്കു കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം സമ്മാനിച്ചു

Share News

കുറവിലങ്ങാട്: നവകേരള സദസുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുറവിലങ്ങാട് പള്ളിമേടയിലുമെത്തി. പള്ളിയുടെ മാർത്തോമ്മാ നസ്രാണിഭവനിലൊരുക്കിയ പ്രഭാതഭക്ഷണം കഴിച്ച് പത്രസമ്മേളനവും നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പള്ളിമേടയിലെത്തിയത്. നിധീരിക്കൽ മാണിക്കത്തനാർ 12 പതിറ്റാണ്ട് മുൻപ് പണിതീർത്ത പള്ളിമേടയിൽ വിശ്രമിച്ചാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തിനെത്തിയത്. പള്ളിമേടയിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്ക് കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

Share News
Read More

‘വിഷമല്ല, കൊടുംവിഷം’: രാജീവ് ചന്ദ്രശേഖറിനെതിരെ പിണറായി

Share News

കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും മാനം ഉണ്ടോ എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ മാര്‍ട്ടിന്‍ സമ്മതിച്ച കാര്യങ്ങള്‍ ഉണ്ട്. ഇതിന് പുറമേ ഇതില്‍ മറ്റെന്തെങ്കിലും മാനം ഉണ്ടോ എന്ന കാര്യം സ്വാഭാവികമായി അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണത്തില്‍ ഒന്നും അടഞ്ഞ അധ്യായമല്ല. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. നിലവില്‍ അന്വേഷണം നല്ലനിലയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു […]

Share News
Read More