ലഹരി ഉപയോഗിച്ച്‌ ആ നടൻ മോശമായി പെരുമാറി, അവരെപ്പോലുള്ളവര്‍ക്ക് ഇപ്പോഴും സിനിമകളുണ്ട് –വിൻസി

Share News

ഒരു നടൻ സിനിമാ സെറ്റില്‍വെച്ച്‌ ലഹരി ഉപയോഗിച്ച്‌ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരിക്കുമ്ബോഴാണ് നടി ഇക്കാര്യം പറഞ്ഞത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച്‌ സിനിമകള്‍ ചെയ്യാനും ആള്‍ക്കാരുണ്ട്. സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞു. “കുറച്ചുദിവസങ്ങള്‍ക്കുമുൻപ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് […]

Share News
Read More

ലഹരിക്കെതിരെ ബോധവത്ക്കരണ സംഘനൃത്തം

Share News

ലഹരിക്കെണികളിൽ പെട്ടു പോകുന്ന ജന്മങ്ങളോട് “അരുത്” എന്ന് പറഞ്ഞ് തൃശൂർ റൂറൽ പോലീസിന്റെ കീഴിലുള്ള മാള പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയ്യ സെൻ്റ് തോമസ് യു. പി. സ്കൂളിലെ 200 ഓളം വരുന്ന വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംഘനൃത്തം ശ്രദ്ധേയമായി. ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ കൊച്ചേട്ടൻ ഡിസിഎൽ ദീപിക എഴുതിയ വരികൾക്ക്, ഫാ. ആൻ്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം നൽകിയത്. ഈ ഗാനത്തിൻ്റെ ശ്രദ്ധേയമായ അവതരണം, ഫാ. പ്രിൻസ് പരതിനൽ സി.എം.ഐ […]

Share News
Read More

“ചാലക്കുടി STOP”|യുവഗ്രാമം ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുന്നു.

Share News

“ചാലക്കുടി STOP” സുഹൃത്തേ, വിദ്യാലയദിനങ്ങൾ വ്യക്തിജീവിതത്തിലെ ഏറ്റവും ആഹ്ലാദനന്ദകരമായ ഓർമ്മയും പ്രചോദനവുമാണ്. നാളെകളെ വാർത്തെടുക്കുന്നതിന്റെ പണിപ്പുരതന്നെയാണ് ക്ലാസ് മുറികൾ. പഠിപ്പിച്ച അദ്ധ്യാപകരോടെന്ന പോലെ സതീർഥരോടും പ്രത്യേകമായ സ്നേഹവും, വാത്സല്യവും, ബഹുമാനവും, എക്കാലവും തോന്നിയിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്ധ്യാലയങ്ങളിലേയ്ക്ക് അറിവിന്റെ അക്ഷരഖനികൾ തേടി യാത്രയാവുകയാണ്. രാജ്യം വിശിഷ്യ നമ്മുടെ കേരളം മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മൾ. പരമ്പരാഗതമേഖലകൾ എന്നതിനപ്പുറം വിദ്യഭ്യാസത്തിന്റെ ഉയർന്ന മേഖലകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നുവെന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും […]

Share News
Read More

ലഹരി വ്യാപനം സർവ്വനാശം വിതയ്ക്കും|പുതിയ മദ്യനയം സർക്കാർ തിരുത്തണം.|അഡ്വ .ചാർളി പോൾ

Share News

കാലടി. സർക്കാരിന്റെ മദ്യവ്യാപന നയവും ,ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗവും കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിവിടുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്വിറ്റ് ലിക്ക്വർ ഡെ ആചരണത്തിന്റെ ഭാഗമായിജില്ല തലത്തിൽ കാലടിയിൽ സംഘടിപ്പിച്ച മദ്യനയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ടി മേഖലയേയും […]

Share News
Read More

ഒരാഴ്ചത്തെ പരിചയം മാത്രം, അസ്ഫാക്ക് അരുംകൊല നടത്തിയത് എന്തിന്?; |മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച്‌ ചാക്കില്‍ കെട്ടിയ നിലയില്‍; കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; ശരീരമാസകലം മുറിവുകള്‍

Share News

കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്‌നിയുടെ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. […]

Share News
Read More

അന്യസംസ്ഥാന തൊഴിലാളികൾക്കല്ല കുഴപ്പം, നമ്മുടെ നിയമനിർവ്വഹണത്തിന്റെയും ലഹരി അനിയന്ത്രിതമായി ഒഴുകുന്നതിന്റെയും കുഴപ്പമാണ്.

Share News

നിങ്ങൾക്കറിയാമോ നമ്മുടെ നാട്ടിലുള്ളതിന്റെ എത്ര ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളും എത്ര പാകിസ്താനികളും ആഫ്രിക്കൻസുമൊക്കെ UAE യിൽ ഉണ്ടെന്ന്? കുറ്റവാസനയുള്ളവർക്ക് കുറവൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് UAE, പാതിരാത്രിയിലും സ്ത്രീകൾക്ക് ഒരു പ്രശ്നവുമില്ലാതെ തനിച്ചു യാത്ര ചെയ്യാൻ കുഴപ്പമില്ലാത്ത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയത്? പഴുതില്ലാത്ത നിയമങ്ങൾ, കർക്കശമായ നിയമനിർവ്വഹണം, പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുന്ന സംവിധാനങ്ങൾ ഇതൊക്കെ കൊണ്ട് തന്നെ.എന്റെ സ്പ്ളിറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്ര തവണ രാത്രി 11 മണിക്ക് തനിയെ ഞാൻ വീട്ടിലേക്ക് നടന്നിട്ടുണ്ട്. സൂപ്പർ […]

Share News
Read More

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

Share News
Share News
Read More

June-26| ലോക ലഹരി വിരുദ്ധ ദിനം|International Day Against Drug Abuse

Share News

ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

Share News
Read More

ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം|അരുത്; ചങ്ങാതീ അടുത്തറിഞ്ഞാല്‍ ദുരന്തം ഉറപ്പ്|ഒന്നായി ചെറുക്കാം; ലഹരിയെ

Share News

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരിവിരുദ്ധ ദിനാചരണം. ലഹരിയെന്ന വന്‍വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം (കറുപ്പ്) യുദ്ധത്തിന്റെ (Opium war) ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. ‘People first: Stop stigma and discrimination, strengthen prevention’ (പ്രതിരോധം ശക്തിപ്പെടുത്തുക, വിവേചനവും […]

Share News
Read More

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.

Share News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണംഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. […]

Share News
Read More