സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം
തിരുവനന്തപുരം;സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.സാംസ്‌കാരിക വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജിൽ കാണാം. പേജിന്റെ ഉദ്ഘാടനം 17ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവ്വഹിക്കും.കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. […]
Read More