സംസ്ഥാന പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ IPSചുമതലയേറ്റു.

Share News

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത് കുമാർ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് വീരചരമമടഞ്ഞ പോലീസ് […]

Share News
Read More

ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ; മുഖ്യമന്ത്രിയുടെ പരിഗണനയില്‍

Share News

തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിഗണിക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി പി വിജയനെ മെയ് 18ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ […]

Share News
Read More

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: പോ​ലീ​സ് മേ​ധാ​വിയുടെ ഉത്തരവ്

Share News

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാന്‍ പാടില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയുംവേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തില്‍ പരാതിക്കാരെ നേരില്‍ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ […]

Share News
Read More

മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷം ബി.സന്ധ്യ ഈ മാസം 31ന് പോലീസ് വകുപ്പിന്റെ പടിയിറങ്ങും.

Share News

1988 ഐപിഎസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡിജിപി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിടപറയുന്നത്. കോട്ടയം ജില്ലയിലെ പാലാ മീനച്ചിൽ താലൂക്കിൽ ഭാരതദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി 1963 മെയ് 25ന് ജനിച്ചു. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വു35ളോംഗ്‌ഗോംഗ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി […]

Share News
Read More

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഏഴ്, 13 തീയതികളില്‍ നടക്കും.

Share News

ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ 30 നാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ 17 നു മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികള്‍ ഒകടോബര്‍ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ക്രൈംബ്രാഞ്ചിലെ പരാതികള്‍ ഒക്ടോബര്‍ 13 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. […]

Share News
Read More

പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു

Share News

പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് […]

Share News
Read More