ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…

Share News

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]

Share News
Read More

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

Share News

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.

Share News
Read More

“ജന്മംകൊണ്ട് ക്രിസ്ത്യാനിയും സാംസ്കാരികമായി ഹിന്ദുവും ആത്മീയമായി ബൗദ്ധനുമാണ് ഞാൻ”.|പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി

Share News

പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി പ്രഗൽഭനായ ധനതത്വശാസ്ത്രാധ്യാപകൻ, സംഘാടകൻ, മുൻ ജനതാപാർട്ടിയുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയനേതാവ്, രണ്ടാം നായനാർ മന്ത്രിസഭയിലെ വനം വകുപ്പു മന്ത്രി… ഇന്നു പുലർച്ചേ അന്തരിച്ച ജോസഫ് സാറിന് വിശേഷണങ്ങൾ ഏറെയാണ്. അഴിമതി ആരോപണങ്ങൾ ഏൽക്കാതെ വനം വകുപ്പ് ഭരിച്ച ഒരേയൊരു മന്ത്രി ഒരുപക്ഷേ അദ്ദേഹമായിരിക്കും. മരംമുറി, വനം ഉദ്യോഗസ്ഥരുടെ അഴിമതി തുടങ്ങിയവ നേരിട്ട് അന്വേഷിക്കാൻ കേരളത്തിലെ വനമേഖലകളിൽ എമ്പാടും നേരിട്ട് കടന്നുചെന്നു അദ്ദേഹം. ഇ.എം.എസ് സർക്കാരിന്റെ കാലത്ത് നിശ്ചയിച്ച നിസ്സാരവിലയ്ക്ക് കേരളത്തിലെ […]

Share News
Read More

എലിസബത്ത് രാജ്ഞി അന്തരിച്ചു|ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വ്

Share News

ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയുമാണ്. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്‍റെ ഭര്‍ത്താവ്. 1947 നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, […]

Share News
Read More

ബേബി പെരുമാലിൽ അന്തരിച്ചു.|ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Share News

തിരുവമ്പാടി : പ്രമുഖ കർഷക നേതാവും എ കെ സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിൽ (64) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 12:20- ഓടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മണാശ്ശേരി ക്കു സമീപം അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടം. കൊച്ചിയിൽ ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു അദ്ദേഹം. സംസ്കാരം ബുധനാഴ്ച (03-08-2022) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ […]

Share News
Read More

ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2016ല്‍ രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചു. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 […]

Share News
Read More

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അന്തരിച്ചു

Share News

അബുദാബി: യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസായിരുന്നു. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു […]

Share News
Read More

42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

Share News

42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ്‌ 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ […]

Share News
Read More

വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻൻ്റേത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Share News

വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻൻ്റേത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങൾ പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യു വിലേക്കും മറ്റേണ്ടി വന്നു. ഇന്ന് സഖാവ് […]

Share News
Read More

എം.സി. ജോസഫൈൻ അന്തരിച്ചു

Share News

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്ന എം.സി. ജോസഫൈൻ(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സിപിഎം പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണിരുന്നു. കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജോസഫൈനെ പ്രായപരിധി കടന്നതിനാല്‍ ഇത്തവണ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് ജോസഫൈന്‍. 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെയാണ് ജോസഫൈന്‍ കേരള വനിതാ കമ്മീഷന്‍ […]

Share News
Read More