യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം.|സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന

Share News

സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന ____________________________________ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്‌ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ നടുക്കം സൃഷ്ടിക്കുന്നതാണ്. സാധാരണജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ്‌ യുഎൻ പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിനു വിധേയമായും അമേരിക്ക–ഇസ്രയേൽ–ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന്‌ ഈ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന ഇന്ത്യയുടെ നടപടി […]

Share News
Read More

ഞാൻ ഇസ്രയേലിന്റെയോ പലസ്തീനിന്റെയോ പക്ഷത്തല്ല. മനുഷ്യന്റെ പക്ഷത്താണ്.

Share News

മനുഷ്യനെ ക്രൂരമായി കൊന്നൊടുക്കുന്ന തീവ്രവാദ പ്രവർത്തനം ആര് ചെയ്താലും അതിനു ന്യായീകരണമില്ല. മതത്തിന്റെ പേരിൽ ആയാലും രാജ്യത്തിൻറെ പേരിൽ ആയാലും തീവ്രവാദത്തെ മറ്റൊരു ഓമനപ്പേരിട്ട് വിളിക്കാൻ കഴിയില്ല. “അവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നു” ആര് പറഞ്ഞാലും പറയുന്നവനെ സൂക്ഷിക്കണം. അവർ യാതൊരു മൂല്യങ്ങളും ഇല്ലാത്ത രാഷ്ട്രീയക്കാരോ ദൈവം വെറുക്കുന്ന മതനേതാക്കന്മാരോ ഇവരുടെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന മാധ്യമങ്ങളോ ആകാം. രക്തച്ചൊരിച്ചിലിലൂടെ അധിനിവേശം നടത്തുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മതത്തിന്റെ പേരിൽ തീവ്രവാദപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും […]

Share News
Read More

അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?|ഒരു മതരാഷ്ട്ര വാദിക്കോ ഭീകരവാദിക്കോ ഈ മാനദണ്ഡം ബാധകമാണോ?അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?

Share News

മനുഷ്യനു മറ്റൊരു മനുഷ്യനോടും മറ്റൊരു ജനതയോടും ചെയ്യാവുന്നതും ചെയ്തുകൂടാത്തതും എന്തൊക്കെയാണ്? അതിന്റെ മാനദണ്ഡം എന്താണ്? അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം? മനുഷ്യനു മറ്റൊരു മനുഷ്യനോടും മറ്റൊരു ജനതയോടും ചെയ്യാവുന്നതും ചെയ്തുകൂടാത്തതും എന്തൊക്കെയാണ്? അതിന്റെ മാനദണ്ഡം എന്താണ്? സാധാരണ മത വിശ്വാസികൾ അവരുടെ മനസ്സാക്ഷിയും, സാധാരണ പൗരന്മാർ രാജ്യത്തിന്റെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമാണ്, എന്നു പറയും. അതു ശരിയുമാണ്! എന്നാൽ ഒരു മതരാഷ്ട്ര വാദിക്കോ ഭീകരവാദിക്കോ ഈ മാനദണ്ഡം ബാധകമാണോ? അവിശ്വാസികളോടു കൂട്ടുകൂടരുത്, അവരോടു കള്ളം പറയാം. ചതി […]

Share News
Read More

മതതീവ്രവദികൾ ഒറ്റപ്പെട്ട് ഇസ്രായേൽ പലസ്തീൻ ഏന്നീ രണ്ടുകൂട്ടരും ഒരു രാഷ്ട്രമാകുന്നിടത്തു മാത്രമേ സമാധാനത്തിന്റെ പ്രാവ് അവിടെ പറന്നുതുടങ്ങുകയുള്ളു.

Share News

പലസ്തീനും (ഫിലിസ്തീനായും) ഇസ്രയേലും മതവിശ്വാസങ്ങളും രാഷ്ട്രസങ്കല്പങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയതാണ് മനുഷ്യചരിത്രത്തിലുണ്ടായ പല യുദ്ധങ്ങൾക്കും കാരണം. ഒറ്റപ്പെട്ട വ്യക്തികൾക്ക് അധികാരമോഹം ഉണ്ടായതും മതത്തിന്റെയൊ വംശത്തിന്റെയോ സഹായത്താൽ ലക്‌ഷ്യം സാധിച്ചതും ചരിത്രം. അന്ന് തുടങ്ങി പ്രശ്നങ്ങളും. രാഷ്ട്രീയനേതൃത്വം അധികാരം നിലനിർത്താൻ മതവികാരത്തെ ദ്യരൂപയോഗിച്ചപ്പോൾ മതതീവ്രവാദങ്ങൾ രൂപപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതങ്ങൾപോലും സൃഷ്ടിക്കപ്പെട്ടു. മതതീവ്രവാദങ്ങൾ നിലനിൽക്കാൻ മതപഠനകേന്ദ്രങ്ങളിൽ മതത്തിന്റെ അന്തസത്തയായ സാർവത്രിക സ്നേഹവും അഹിംസയും പഠിപ്പിക്കാതെയും പരിശീലിപ്പിക്കാതെയും വർഗീയതയും വെറുപ്പും വിദ്വെഷവും പകയും പിഞ്ചുഹൃദയങ്ങളിൽ കുത്തിവച്ചു. അധികാരം നേടാനും നിലനിർത്താനും എന്തിനും […]

Share News
Read More

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെസമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണം: കെസിബിസി

Share News

കൊച്ചി: ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണക്കുടങ്ങള്‍ക്ക് മാതൃകയാണ്. യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല, അനിവാര്യമായ പ്രശ്‌നപരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ലോകരാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ജോലിക്കായും പഠനത്തിനായും ഇസ്രായേലിലും പലസ്തീനായിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് […]

Share News
Read More